പിപിഎഫിനേക്കാള്‍ കൂടുതല്‍ റിട്ടേണ്‍; അറിയാം കൂടുതല്‍ പലിശ ലഭിക്കുന്ന ആറ് പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍

ജനങ്ങളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ലഘുസമ്പാദ്യ പദ്ധതികള്‍ ആവിഷ്‌കരിച്ചത്.

Post Office schemes
Post Office schemesFILE
Edited by :Dhanoj AM
Last Updated :9 ഓഗസ്റ്റ് 2026, 6:11 pm IST

ജനങ്ങളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ലഘുസമ്പാദ്യ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, കിസാന്‍ വികാസ് പത്ര, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെ നീളുന്ന പദ്ധതികളുടെ പേരുകള്‍. പിപിഎഫില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശത്തോടെ നിക്ഷേപം നടത്തുന്നവര്‍ കുറവല്ല. നിലവില്‍ 7.1 ശതമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്. 500 രൂപ മാത്രമേ കൈവശം ഉള്ളൂ എങ്കിലും പദ്ധതിയില്‍ ചേരാവുന്നതാണ്.

15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം കാലാവധി നീട്ടാവുന്നതാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി. ഈ സമയത്ത് നിക്ഷേപം നടത്തണമെന്ന് നിര്‍ബന്ധമില്ല. ഇതിനായി ഫോം 16-എച്ച് എന്ന പേരിലുള്ള പുതുക്കല്‍ ഫോം പൂരിപ്പിച്ച് നല്‍കണം. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതുമാണ്. പിപിഎഫ് അക്കൗണ്ട് സ്വന്തം പേരില്‍ മാത്രമേ തുറക്കാന്‍ കഴിയൂ. ജോയിന്റ് അക്കൗണ്ടിന് ഓപ്ഷന്‍ ഇല്ല. നിക്ഷേപിച്ച തുകയുടെ 25 ശതമാനം വായ്പ എടുക്കാനുള്ള സൗകര്യവുമുണ്ട്.

പിപിഎഫിനെ അപേക്ഷിച്ച് മികച്ച റിട്ടേണ്‍ നല്‍കുന്ന പോസ്റ്റ് ഓഫീസ് പദ്ധതികള്‍ വേറെയുമുണ്ട്. അവ ചുവടെ:

സുകന്യ സമൃദ്ധി യോജന: 8.2 ശതമാനം

മുതിര്‍ന്ന പൗരന്മാരുടെ സേവിംഗ്സ് സ്‌കീം: 8.2 ശതമാനം

നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്സി): 7.7 ശതമാനം

കിസാന്‍ വികാസ് പത്ര (കെവിപി): 7.5 ശതമാനം

പ്രതിമാസ വരുമാന പദ്ധതി: 7.4 ശതമാനം

5 വര്‍ഷത്തെ ടിഡി: 7.5 ശതമാനം

News Now

Summary

Post Office schemes with better interest rate than PPF

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates