ഇനി യുപിഐ വഴിയും ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടത്താം; റുപേ വേവ് ക്രെഡിറ്റ് കാര്‍ഡുമായി ഫെഡറല്‍ ബാങ്ക്

നാഷണല്‍ പേയ്‌മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യുമായി ചേര്‍ന്ന് ഫെഡറല്‍ ബാങ്ക് റുപേ വേവ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു

 FEDERAL BANK
ഫെഡ്മൊബൈലിലെ രണ്ടു ക്ലിക്കുകളിലൂടെ പുതിയ കാർഡ് ലഭിക്കുന്നതാണ്image credit: FEDERAL BANK
Last Updated :20 June 2024, 11:13 am IST
Edited by :dhanojam

കൊച്ചി: നാഷണല്‍ പേയ്‌മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യുമായി ചേര്‍ന്ന് ഫെഡറല്‍ ബാങ്ക് റുപേ വേവ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. ഇടപാടുകാര്‍ക്ക് യുപിഐ മുഖേന സൗകര്യപ്രദമായി ഇടപാടുകള്‍ നടത്താമെന്നതാണ് കാര്‍ഡിന്റെ സവിശേഷത. ക്രെഡിറ്റ് കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍ക്കും ഫീച്ചറുകള്‍ക്കുമൊപ്പം യുപിഐ പേയ്‌മെന്റിന്റെ സൗകര്യവും ഒന്നിച്ചു ലഭ്യമാക്കുന്ന ഈ സംവിധാനം ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ഫെഡറല്‍ ബാങ്ക് അറിയിച്ചു. ഫെഡറല്‍ ബാങ്ക് റുപേ വേവ് ക്രെഡിറ്റ് കാര്‍ഡിനെ തങ്ങളുടെ യുപിഐ ആപ്പുമായി ബന്ധിപ്പിച്ച് ഉപയോക്താക്കള്‍ക്ക് വേഗത്തിലുള്ളതും സുരക്ഷിതവുമായ ഇടപാടുകള്‍ നടത്താമെന്നും ഫെഡറല്‍ ബാങ്ക് വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകാര്‍ക്ക് മൊബൈല്‍ ബാങ്കിങ് ആപ്പായ ഫെഡ്മൊബൈലിലെ കേവലം രണ്ടു ക്ലിക്കുകളിലൂടെ പുതിയ കാര്‍ഡ് ലഭിക്കുന്നതാണ്. പ്രവേശന ഫീസോ വാര്‍ഷിക ഫീസോ ഇല്ല. കൂടാതെ വേവ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ആദ്യ അഞ്ച് യുപിഐ ഇടപാടുകള്‍ക്ക് 10 ശതമാനം കാഷ്ബാക്കും ലഭിക്കും. ഓരോ മൂന്നുമാസത്തിലും ചെലവഴിക്കുന്ന 50,000 രൂപയ്ക്ക് 1000 ബോണസ് റിവാഡ് പോയിന്റും ലഭിക്കും. ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ ആദ്യം ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കണം. തുടര്‍ന്ന് വേവ് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതാണ്.

ലളിതമായ ഡിജിറ്റല്‍ നടപടികളിലൂടെ നിമിഷങ്ങള്‍ക്കകം തന്നെ വിപണിയില്‍ ലഭ്യമായ ഏത് യുപിഐ ആപ് മുഖേനയും ഈ കാര്‍ഡ് ഉപയോഗിച്ചു തുടങ്ങാമെന്നും ഇതു സാധ്യമാക്കിയ എന്‍പിസിഐക്ക് നന്ദി അറിയിക്കുന്നുവെന്നും ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് വായ്പ ലഭ്യമാക്കുന്നതിന് ലളിതമായ ഡിജിറ്റല്‍ സംവിധാനങ്ങളൊരുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു പടിയാണ് ഫെഡറല്‍ ബാങ്കുമായുള്ള റുപേ വേവ് ക്രെഡിറ്റ് കാര്‍ഡ് സഹകരണമെന്ന് എന്‍പിസിഐ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പ്രവീണ റായ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now