രൂപയ്ക്ക് തകര്‍ച്ച, 56 പൈസയുടെ നഷ്ടം; ഓഹരി വിപണിയും കൂപ്പുകുത്തി

ഡോളറിനെതിരെ രൂപയ്ക്ക് തകര്‍ച്ച

Rupee falls 56 paise
Rupee falls 56 paiseപ്രതീകാത്മക ചിത്രം
Edited by :Dhanoj AM
Last Updated :8 ജൂൺ 2026, 6:10 pm IST

മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് തകര്‍ച്ച. ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ 56 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 95.74ലേക്കാണ് രൂപ കൂപ്പുകുത്തിയത്.

എണ്ണവില ഉയര്‍ന്നതും പശ്ചിമേഷ്യന്‍ സംഘര്‍ഷം കനത്തതുമാണ് രൂപയെ ബാധിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 95 ഡോളറിലേക്ക് എത്തിയിരിക്കുകയാണ്. ഇതോടെ എണ്ണ ഇറക്കുമതി ചെലവേറിയതായതാണ് രൂപയെ ബാധിച്ചത്. ഇതിന് പുറമേ ഡോളര്‍ ശക്തിയാര്‍ജിച്ചതും രൂപയ്ക്ക് വിനയായി. വെള്ളിയാഴ്ച 56 പൈസയുടെ നേട്ടത്തോടെ 95.18ലാണ് രൂപ ക്ലോസ് ചെയ്തത്.

ഓഹരി വിപണിയും ഇന്നും നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. 719 പോയിന്റിന്റെ നഷ്ടത്തോടെ 73,524ലാണ് ഇന്ന് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 23000ന് മുകളിലാണ്. റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, വിപ്രോ, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

News Now

Summary

Rupee falls 56 paise, sensex 700 points down

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates