
എണ്ണവില 80 ഡോളറില്‍ താഴെ; ഓഹരി വിപണിയില്‍ നാലാം ദിവസവും റാലി, രൂപയ്ക്കും നേട്ടം
തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം
മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്സ് 347 പോയിന്റ് നേട്ടത്തോടെ 77,000ന് മുകളില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 24000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍ എത്തി.
അമേരിക്ക- ഇറാന് സമാധാന കരാറിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുത്തനെ താഴ്ന്നത് അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറില്‍ താഴെയെത്തി. കുറച്ചുനാളുകള്‍ക്ക് ശേഷം ആദ്യമായാണ് എണ്ണവില 80 ഡോളറില്‍ താഴെ എത്തുന്നത്. ട്രെന്‍ഡ്, ഭാരത് ഇലക്ട്രോണിക്സ്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ടൈറ്റന്, ഭാരതി എയര്‍ടെല്‍ എന്നിവരാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.
അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. 10 പൈസയുടെ നേട്ടത്തോടെ 94.50ലാണ് രൂപ ക്ലോസ് ചെയ്തത്. ആഗോള വിപണിയില്‍ എണ്ണവില ഗണ്യമായി കുറഞ്ഞതോടെ ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയും എന്നതടക്കമുള്ള അനുകൂല ഘടകങ്ങളാണ് രൂപയില്‍ പ്രതിഫലിച്ചത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Rupee rises 10 paise, Stock markets extend rally to 4th day as easing crude oil prices fuel buying
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


രണ്ടാം ദിവസവും കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 600 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം, എണ്ണവില 107 ഡോളറിന് മുകളില്‍

കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 700 പോയിന്റ് ഇടിഞ്ഞു, എണ്ണവില 100 ഡോളറിന് മുകളില്‍; രൂപയ്ക്കും നഷ്ടം


