
രൂപ വീണ്ടും ഇടിവില്‍, മാര്‍ക്കറ്റ് റാലിക്ക് തടയിട്ട് റിലയന്‍സ്; സെന്‍സെക്സ് മുന്നേറ്റം 239ല്‍ ഒതുങ്ങി
ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഒരു പൈസയുടെ നഷ്ടം

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഒരു പൈസയുടെ നഷ്ടം. 84.43 എന്ന നിലയിലാണ് ഇന്ന് രൂപയുടെ വ്യാപാരം അവസാനിച്ചത്. ഓഹരി വിപണി തിരിച്ചുകയറുക, എണ്ണവില കുറയുക എന്നി അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും വിദേശ വിപണിയില്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതാണ് രൂപയ്ക്ക് വിനയായത്.
റഷ്യ- യുക്രൈന് സംഘര്‍ഷം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണം അടക്കമുള്ള സുരക്ഷിത നിക്ഷേപങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് ഡോളര്‍ ശക്തിയാര്‍ജിച്ചത്. ഇതാണ് രൂപയുടെ മൂല്യം ഇടിയാന്‍ ഇടയാക്കിയതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഇന്ന് വ്യാപാരത്തിനിടെ 84.38 എന്ന തലത്തിലേക്ക് രൂപയുടെ മൂല്യം ഉയര്‍ന്നിരുന്നു. എന്നാല്‍ വ്യാപാരം അവസാനിക്കുമ്പോള്‍ ഒരു പൈസയുടെ നഷ്ടത്തോടെ 84.43ല്‍ ക്ലോസ് ചെയ്യുകയായിരുന്നു. കഴിഞ്ഞയാഴ്ച 84.46 എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ചയാണ് നാലുപൈസയുടെ നേട്ടത്തോടെ 84.42ലേക്ക് രൂപയുടെ മൂല്യം ഉയര്‍ന്നത്.
വ്യാപാരത്തിനിടെ ആയിരത്തിലധികം പോയിന്റ് കുതിച്ച സെന്‍സെക്സിന്റെ നേട്ടത്തിന്റെ തിളക്കം മങ്ങി. 239 പോയിന്റ് നേട്ടത്തോടെയാണ് സെന്‍സെക്സ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് നഷ്ടം നേരിട്ടതാണ് വിപണിയുടെ റാലിക്ക് തടയിട്ടത്. നാലുദിവസത്തെ നഷ്ടത്തിന് ശേഷമാണ് ഓഹരി വിപണി ഇന്ന് മുന്നേറിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Related News


കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 700 പോയിന്റ് ഇടിഞ്ഞു; രണ്ടുദിവസത്തിനിടെ രൂപയ്ക്ക് 71 പൈസയുടെ നഷ്ടം

കൂപ്പുകുത്തി ഓഹരി വിപണി; സെന്‍സെക്സ് 550 പോയിന്റ് ഇടിഞ്ഞു, എണ്ണവില നൂറ് ഡോളറിലേക്ക്
