
അമേരിക്ക- ഇറാന് സംഘര്‍ഷത്തില്‍ ഉലഞ്ഞ് ഓഹരി വിപണി, സെന്‍സെക്സ് 400 പോയിന്റ് ഇടിഞ്ഞു; എണ്ണവില വീണ്ടും 90 ഡോളര്‍ കടന്നു
ഓഹരി വിപണിയില്‍ നഷ്ടം.

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 400 ഓളം പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ 77,000ല്‍ താഴെയാണ് സെന്‍സെക്സ്. നിഫ്റ്റി 24,000ന് തൊട്ടുമുകളിലാണ്. 24000 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴേക്ക് നിഫ്റ്റി ഇടിയുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍.
ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന് സംഘര്‍ഷം മൂര്‍ച്ഛിച്ചത് അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്. അമേരിക്ക- ഇറാന് സംഘര്‍ഷം കനത്തതോടെ, ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 90 ഡോളര്‍ കടന്നിരിക്കുകയാണ്. ഏകദേശം ഇന്ന് മൂന്ന് ശതമാനത്തോളമാണ് എണ്ണവിലയില്‍ ഉണ്ടായ വര്‍ധന. ഇതിനെ തുടര്‍ന്ന് ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു.
ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നു. 13 പൈസയുടെ നഷ്ടത്തോടെ 95.56ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. എണ്ണവില കൂടുന്നത് അടക്കമുള്ള ഘടകങ്ങള്‍ തന്നെയാണ് രൂപയെയും സ്വാധീനിച്ചത്. ഇതിനു പുറമേ സെപ്റ്റംബറില്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും രൂപയെയും ഓഹരി വിപണിയെയും സ്വാധീനിക്കുന്നുണ്ട്. പ്രധാനമായി അദാനി എന്റര്‍പ്രൈസസ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ശ്രീറാം ഫിനാന്‍സ് ഓഹരികളാണ് നഷ്ടം നേരിട്ടത്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Rupee falls 13 paise, Sensex down 400 pts, Nifty near 24,000
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഓഹരി വിപണിയില്‍ 'ബ്ലഡ് ബാത്ത്'; സെന്‍സെക്സ് 900 പോയിന്റ് ഇടിഞ്ഞു, എണ്ണവില 107 ഡോളറിന് മുകളിൽ

കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 700 പോയിന്റ് ഇടിഞ്ഞു, എണ്ണവില 100 ഡോളറിന് മുകളില്‍; രൂപയ്ക്കും നഷ്ടം


