രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ സ്ഥിരംനിക്ഷേപങ്ങളുടെ പലിശ വര്‍ധിപ്പിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST

News Now

ന്യൂഡല്‍ഹി:  രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ സ്ഥിരംനിക്ഷേപങ്ങളുടെ പലിശ വര്‍ധിപ്പിച്ചു. പത്തു ബേസിക് പോയന്റിന്റെ വര്‍ധനയാണ് പ്രഖ്യാപിച്ചത്. ഇതോടെ ഒരുവര്‍ഷത്തിനു മുകളില്‍ രണ്ടുവര്‍ഷത്തിന് താഴെയുള്ള സ്ഥിര നിക്ഷേപ പലിശ 5 ശതമാനത്തില്‍നിന്ന് 5.10ശതമാനമായി. മുതിര്‍ന്ന പൗരന്മാരുടെ നിരക്ക് 5.50ശതമാനത്തില്‍നിന്ന് 5.60ശതമാനവുമായി വര്‍ധിപ്പിപ്പിച്ചിട്ടുണ്ട്. 

പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയും നിക്ഷേപത്തിന്റെ പലിശനിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.  രണ്ടുവര്‍ഷം മുതല്‍ മൂന്നുവര്‍ഷംവരെ കാലാവധിയുള്ള നിക്ഷേപത്തിന്  5.20ശതമാനമാണ് പലിശ നല്‍കുന്നത്. മൂന്നുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷംവരെ കാലാവധിയുള്ള നിക്ഷേപത്തിന്റെ പലിശനിരക്ക് 5.40ശതമാനമായാണ് വര്‍ധിപ്പിച്ചത്. അഞ്ചുവര്‍ഷം മുത

അഞ്ചുവര്‍ഷത്തിനുമുകളില്‍ പത്തുവര്‍ഷംവരെയുള്ള നിക്ഷേപത്തിന് 5.60ശതമാനവുമാണ് പലിശ. മറ്റുകാലാവധികളിലുളള നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. ജനുവരി 12 മുതല്‍ പുതുക്കിയ പലിശ ലഭിക്കും. 

ഏഴു ദിവസംമുതല്‍ 30ദിവസം വരെയും 31 ദിവസം മുതല്‍ 90 ദിവസം വരെയും 91 ദിവസംമുതല്‍ 120 ദിവസം വരെയുമുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് പരിഷ്‌കരിച്ചു. യാഥാക്രമം 2.50ശതമാനം, 2.75ശതമാനം, മൂന്നുശതമാനവുമായാണ് നിരക്ക് കൂട്ടിയത്. ജനുവരി ആറുമുതലാണ് വര്‍ധന നിലവില്‍വന്നത്. 

സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ ഐസിഐസിഐ ഏഴുദിവസം മുതല്‍ 10വര്‍ഷംവരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ കഴിഞ്ഞ നവംബര്‍ 16 മുതലാണ് വര്‍ധിപ്പിച്ചത്. 2.5ശതമാനം മുതല്‍ 5.50 ശതമാനംവരെയാണ് വിവിധകാലയളവിലെ പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനം പലിശ അധികം ലഭിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates