
'സത്യത്തിലും നീതിയിലും അചഞ്ചലമായ വിശ്വാസം'; അദാനിക്കെതിരായ ക്രിമിനല്‍ കേസുകള്‍ യുഎസ് കോടതി റദ്ദാക്കി
ഈ കേസുമായി ബന്ധപ്പെട്ട് തട്ടിപ്പ്, കൈക്കൂലി ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും ഈ കേസ് റദ്ദാക്കുകയാണെന്നും യുഎസ് കോടതി അറിയിച്ചു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിക്കെതിരായ ക്രിമിനല്‍ കേസ് യുഎസ് കോടതി റദ്ദാക്കി. ഇന്ത്യയിലെ വന്‍കിട സൗരോര്‍ജ്ജ പദ്ധതിക്കായി കോടിക്കണക്കിനു രൂപ കൈക്കൂലി നല്‍കിയെന്ന വിവരം മറച്ചുവച്ച് യുഎസിലെ നിക്ഷേപകരെ വഞ്ചിച്ചെന്നതുള്പ്പടെയുള്ള കേസുകള്‍ ആണ് യുഎസ് നീതിന്യായ വകുപ്പ് റദ്ദാക്കിയത്.
ഈ കേസുമായി ബന്ധപ്പെട്ട് തട്ടിപ്പ്, കൈക്കൂലി ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും ഈ കേസ് റദ്ദാക്കുകയാണെന്നും യുഎസ് കോടതി അറിയിച്ചു. ഇതോടെ രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് വിരാമമായി. കേസ് തള്ളിക്കളഞ്ഞ യുഎസ് തീരുമാനം സ്വാഗതാര്‍ഹമാണെന്ന് അദാനി പറഞ്ഞു. 'യുഎസ് കോടതിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. ഈ പ്രതിസന്ധിഘട്ടത്തിലുടനീളം സത്യം, നീതി, നിയമവാഴ്ച എന്നിവയിലുള്ള ഞങ്ങളുടെ വിശ്വാസം അടിയുറച്ചതായിരുന്നു.' അദാനി എക്സില്‍ കുറിച്ചു.
ഇന്ത്യയിലെ വന്‍കിട സൗരോര്‍ജ പദ്ധതിക്കായി കോടിക്കണക്കിനു രൂപ കൈക്കൂലി നല്‍കിയെന്ന വിവരം മറച്ചുവച്ച് യുഎസിലെ നിക്ഷേപകരെ വഞ്ചിച്ചെന്നായിരുന്നു അദാനിക്കെതിരായ കേസ്. അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി, സാഗര്‍ അദാനി എന്നിവര്‍ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മിഷന് വഞ്ചനക്കുറ്റത്തിനു കേസെടുത്തത്. ആരോപണങ്ങളെല്ലാം അവാസ്തവമാണെന്ന് അന്നുതന്നെ അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.
I welcome the US courtâs decision with humility and deep respect for the judicial process.
— Gautam Adani (@gautam_adani) August 10, 2026
Throughout this challenging period, our faith in truth, fairness and the rule of law remained unwavering.
My deepest gratitude to those who never lost faith in us, in the system and inâ¦
US Court Dismisses Graft Case Against Gautam Adani, He Welcomes Verdict
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Related News


മുകേഷ് അംബാനിയെ മറികടന്ന് അദാനി ഇന്ത്യന്‍ കോടീശ്വരനില്‍ ഒന്നാമത്; ആദ്യ പത്തില്‍ ഇടംപിടിച്ചവര്‍ ആരൊക്കെ?

ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപ്പിലെ അഞ്ച് കമ്പനികൾക്കെതിരായ നടപടികൾ അവസാനിപ്പിച്ച് സെബി; 1.5 കോടി രൂപ ഒത്തുതീർപ്പ് തുകയായി വാങ്ങി


