
ഒറ്റയടിക്ക് ഒലിച്ചുപോയത് 1.3 ലക്ഷം കോടി രൂപ, ഐടി ഓഹരികളില്‍ 'ബ്ലഡ് ബാത്ത്'; സെന്‍സെക്സ് കൂപ്പുകുത്തി, ആക്സെഞ്ചറില്‍ കുരുങ്ങി വിപണി
തുടര്‍ച്ചയായി അഞ്ചു ദിവസം നേട്ടം രേഖപ്പെടുത്തിയ ഓഹരി വിപണി ഇന്ന് കൂപ്പുകുത്തി

മുംബൈ: തുടര്‍ച്ചയായി അഞ്ചു ദിവസം നേട്ടം രേഖപ്പെടുത്തിയ ഓഹരി വിപണി ഇന്ന് കൂപ്പുകുത്തി. വിപണിയുടെ ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 800ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 24000 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്. ഐടി ഓഹരികളില്‍ ഉണ്ടായ വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണിയെ കാര്യമായി ബാധിച്ചത്.
വെറും രണ്ട് മണിക്കൂറിനുള്ളില്‍ ബിഎസ്ഇ സെന്‍സെക്സ് കമ്പനികളുടെ ആകെ വിപണി മൂല്യം 4,77,60,908 കോടി രൂപയില്‍ നിന്ന് 4,76,38,963 കോടി രൂപയായി ഇടിഞ്ഞു. അതായത് 1.3 ലക്ഷം കോടി രൂപയാണ് ഒലിച്ചുപോയത്. പ്രമുഖ ഐടി കമ്പനിയായ ആക്സെഞ്ചറിന്റെ നിരാശാജനകമായ വരുമാന റിപ്പോര്‍ട്ടുകളാണ് ഇന്ത്യന്‍ ഐടി ഓഹരികള്‍ നേരിട്ട വന്‍ തിരിച്ചടിക്ക് കാരണം.
വിപണിയിലെ ഈ തിരുത്തലിന് പിന്നില്‍ ഒന്നിലധികം കാരണങ്ങളുണ്ടെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചതും ലാഭമെടുപ്പും മുതല്‍ ആഗോള അനിശ്ചിതത്വങ്ങളും മിഡില്‍ ഈസ്റ്റില്‍ നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും വരെ ഇതിന് കാരണമായിട്ടുണ്ട്. വ്യാപാരത്തിനിടെ നിഫ്റ്റി ഐടി സൂചിക ഏകദേശം 6 ശതമാനത്തോളം ഇടിഞ്ഞു. ഇന്‍ഫോസിസ്, ടിസിഎസ്, ടെക് മഹിന്ദ്ര, എച്ച്സിഎല്‍ ടെക്നോളജീസ് തുടങ്ങിയ മുന്‍നിര കമ്പനികളുടെ ഓഹരി വിലകള്‍ 5 മുതല്‍ 8 ശതമാനം വരെ താഴേക്ക് പോയി.
കണ്‍സള്‍ട്ടിങ് ഭീമനായ ആക്സെഞ്ചര്‍ തങ്ങളുടെ 2026 സാമ്പത്തിക വര്‍ഷത്തിലെ വരുമാന വളര്‍ച്ചാ ലക്ഷ്യം മുന്‍പുണ്ടായിരുന്ന 3-5 ശതമാനത്തില്‍ നിന്ന് 3-4 ശതമാനമായി കുറച്ചതിനെത്തുടര്‍ന്ന് അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍ കമ്പനിയുടെ ഓഹരി വന്‍തോതില്‍ ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ വിപണിയിലും വിറ്റഴിക്കല്‍ ഉണ്ടായത്. കമ്പനിയുടെ നാലാം പാദത്തിലെ വരുമാനവും പ്രതീക്ഷകള്ക്കൊപ്പമെത്തിയില്ല.
WHAT TO READ NEXT

പോസ്റ്റ് ഓഫീസ് ആര്‍ഡി vs ടൈം ഡെപ്പോസിറ്റ്; കൂടുതല്‍ നേട്ടം ഏതിന്?
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Sensex falls 800 pts, Nifty below 23,950: IT sell-off among key factors
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


