യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

ഓഹരി വിപണിയില്‍ ഇന്നും മുന്നേറ്റം

Sensex jumps 600 pts
Sensex jumps 600 pts file
Edited by :dhanojam
Last Updated :16 ഏപ്രിൽ 2026, 10:05 am IST

മുംബൈ: ഓഹരി വിപണിയില്‍ ഇന്നും മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് കുതിച്ചു. നിലവില്‍ 78,500ന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതാണ് ഓഹരി വിപണിയെ സ്വാധീനിക്കുന്നത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 95 ഡോളറാണ്. ഇതിന് പുറമേ ഏഷ്യന്‍, അമേരിക്കന്‍ വിപണി ഉയര്‍ന്നതും ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം പൂര്‍ണമായി അവസാനിക്കുമെന്ന് പ്രതീക്ഷ നല്‍കി വീണ്ടും ഇറാനുമായി അമേരിക്ക ചര്‍ച്ച നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയില്‍ പ്രധാനമായി പ്രതിഫലിക്കുന്നത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതും വിപണിയെ സ്വാധീനിക്കുന്നുണ്ട്. ആറു പൈസയുടെ നേട്ടത്തോടെ 93.27 എന്ന നിലയിലാണ് രൂപ. എണ്ണവില കുറഞ്ഞതാണ് രൂപ കരുത്താര്‍ജിക്കാന്‍ കാരണം. ഹിന്‍ഡാല്‍കോ, അധാനി എന്റര്‍പ്രൈസസ്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ലാര്‍സന്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. അതേസമയം ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ ഓഹരികള്‍ നഷ്ടത്തിലാണ്.

News Now

Summary

Sensex jumps 600 pts today, Nifty near 24,400, Rupee rises 6 paise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates