ബുള്‍ തരംഗം; സെന്‍സെക്‌സ് 75,000ലേക്ക്, നിഫ്റ്റി 22,600ന് മുകളില്‍

റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണി കുതിക്കുന്നു

share market
300ലേറെ പോയിന്റ് മുന്നേറി സെന്‍സെക്‌സ്പിടിഐ/ ഫയൽ
Last Updated :8 April 2024, 10:08 am IST
Edited by :dhanojam

ന്യൂഡല്‍ഹി: റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണി കുതിക്കുന്നു. സെന്‍സെക്‌സ് 75000 പോയിന്റിലേക്കാണ് നീങ്ങുന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 400 പോയിന്റിന്റെ നേട്ടത്തോടെ 74,600ന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി. 22,600ന് മുകളിലാണ് നിഫ്റ്റി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യ മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുമെന്ന അനുമാനങ്ങള്‍ അടക്കമുള്ള വിഷയങ്ങളാണ്‌ വിപണിയില്‍ പ്രതിഫലിക്കുന്നത്. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ബിപിസിഎല്‍, റിലയന്‍സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് മുന്നേറ്റം രേഖപ്പെടുത്തിയത്. അദാനി പോര്‍ട്‌സ്, വിപ്രോ, ബജാജ് ഓട്ടോ, അദാനി എന്റര്‍പ്രൈസസ് എന്നി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now