എണ്ണ വിലയിടിവില്‍ കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി; രൂപയ്ക്ക് 31 പൈസയുടെ നേട്ടം

ആഗോള തലത്തിലെ എണ്ണ വിലയിടിവ് അനുകൂലമാക്കി ഓഹരി വിപണിയും രൂപയും

Sensex gains 600 pts
Sensex gains 600 ptsപ്രതീകാത്മക ചിത്രം
Edited by :Dhanoj AM
Last Updated :3 ഓഗസ്റ്റ് 2026, 11:07 am IST

മുംബൈ: ആഗോള തലത്തിലെ എണ്ണ വിലയിടിവ് അനുകൂലമാക്കി ഓഹരി വിപണിയും രൂപയും. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 31 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 95.12ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 85 ഡോളറില്‍ താഴെ എത്തി നില്‍ക്കുകയാണ്. ഇതോടെ ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയുമെന്ന പ്രതീക്ഷയാണ്് രൂപയില്‍ പ്രതിഫലിച്ചത്. ഡോളര്‍ ദുര്‍ബലമായതും രൂപയ്ക്ക് കരുത്തു പകര്‍ന്നു. ഇറാനെതിരായ സൈനിക നടപടി ശക്തമാക്കാനുള്ള തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീട്ടിവെച്ചതാണ് എണ്ണവിപണിയില്‍ പ്രതിഫലിച്ചത്. ഗള്‍ഫ് രാജ്യങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് അമേരിക്ക തീരുമാനം പുനഃ പരിശോധിച്ചത്. ഉടന്‍ തന്നെ ഇറാനുമായുള്ള സമാധാന കരാറിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും ട്രംപ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിച്ചതും രൂപയ്ക്ക് കരുത്തായി. ഇതിന് പുറമേ രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നടത്തിയ ഇടപെടലുകളും ഫലം കണ്ടു. തുടര്‍ച്ചയായ ആറാം ദിവസമാണ് രൂപ കരുത്തുകാട്ടുന്നത്.

അതിനിടെ ഓഹരി വിപണിയും നേട്ടത്തിന്റെ പാതയിലാണ്. എണ്ണവില കുറഞ്ഞത് അടക്കമുള്ള അനുകൂല ഘടകങ്ങള്‍ തന്നെയാണ് ഓഹരി വിപണിക്ക് കരുത്തായത്. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതാണ് പ്രധാനമായി എണ്ണവില കുറയാന്‍ ഇടയാക്കിയത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 600ലധികം പോയിന്റ് ആണ് മുന്നേറിയത്. വിദേശ നിക്ഷപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും വിപണിയില്‍ പ്രതിഫലിച്ചു. ഐടിസി, ബജാജ് ഫിനാന്‍സ്, ജിയോ ഫിനാന്‍ഷ്യല്‍, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.

News Now

Summary

Sensex rises 600 pts, Nifty near 24,600: Decline in crude prices among key factors, Rupee rises 31 paise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates