
തുടര്ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില് മുന്നേറ്റം.

News Now
നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

മുംബൈ: തുടര്ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില് മുന്നേറ്റം. ബിഎസ്ഇ സെന്സെക്സ് 300 ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 22,600ന് മുകളിലാണ്.
പ്രതീക്ഷ നല്കുന്ന ബാങ്കുകളുടെ ത്രൈമാസ കണക്കുകളാണ് ഓഹരി വിപണിയുടെ മുന്നേറ്റത്തിന് കാരണം. വായ്പ, നിക്ഷേപ വളര്ച്ചയില് വര്ധന രേഖപ്പെടുത്തിയ ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്കുകളുടെ മുന്നേറ്റത്തിന്റെ ചുവടുപിടിച്ചാണ് ബാങ്കിങ് സെക്ടര് നേട്ടം സ്വന്തമാക്കിയത്. ഇന്ന് ബാങ്കിങ് സെക്ടര് 0.5 ശതമാനമാണ് കുതിച്ചത്. ആഗോള വിപണികളില് നിന്നുള്ള അനുകൂല സൂചനകളും വിപണിക്ക് കരുത്തായി. അമേരിക്കയില് ടെക് കമ്പനികളുടെ നേതൃത്വത്തിലുള്ള റാലിയും എണ്ണവില താഴ്ന്നതുമാണ് ആഗോള വിപണിക്ക് കരുത്തായത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്ഡ് ക്രൂഡ് വില ബാരലിന് 100 ഡോളറില് എത്തി നില്ക്കുകയാണ്. പശ്ചിമേഷ്യന് സംഘര്ഷം അടക്കമുള്ള വിഷയങ്ങളാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്.
ട്രെന്റ്, കൊട്ടക് മഹീന്ദ്ര, ജിയോ ഫിനാന്ഷ്യല്, റിലയന്സ്, ആക്സിസ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കിയത്. ടെക് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റല്, മാക്സ് ഹെല്ത്ത്കെയര്, ഐടിസി, ടിസിഎസ് ഓഹരികള് നഷ്ടം നേരിട്ടു. ഡോളറിനെതിരെ നാലുപൈസയുടെ നഷ്ടത്തോടെ 96.39ലാണ് രൂപയുടെ വ്യാപാരം തുടരുന്നത്. ഇന്നലെ പത്തുപൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. ഡോളര് ശക്തിയാര്ജിച്ചത് അടക്കമുള്ള വിഷയങ്ങളാണ് രൂപയെ സ്വാധീനിച്ചത്.
WHAT TO READ NEXT

സ്വര്ണവില കുറഞ്ഞു; 1,10,000ല് താഴെ തന്നെ
Summary
Sensex up 350 pts, Nifty above 22,650: Buying in bank shares
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



