
വീണ്ടും കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1500 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം
തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ കനത്ത ഇടിവ്

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്സ് 1456 പോയിന്റ് ആണ് ഇടിഞ്ഞത്. 436 പോയിന്റ് നഷ്ടം നേരിട്ട നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ് ക്ലോസ് ചെയ്തത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതും എണ്ണവില കുതിച്ചുയരുന്നതുമാണ് വിപണിയെ ബാധിച്ചത്. അമേരിക്ക- ഇറാന് സമാധാന കരാര്‍ അനിശ്ചിതമായി നീളുന്നത് അടക്കമുള്ള വിഷയങ്ങളാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് കാരണം. ഇത് ആഗോള വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുകയായിരുന്നു. ഇതിന് പുറമേ വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും വിപണിയെ സ്വാധീനിക്കുന്നുണ്ട്.
മെറ്റല്‍, എണ്ണ, പ്രകൃതിവാതക, പൊതുമേഖല ബാങ്ക് ഓഹരികള്‍ ഒഴികെ മറ്റെല്ലാ സെക്ടറുകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി ഒരു ശതമാനം വരെയാണ് താഴ്ന്നത്. നിഫ്റ്റി ഐടി 3.3 ശതമാനമാണ് ഇടിഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നതും വിപണിയില്‍ പ്രതിഫലിച്ചു. 35 പൈസയുടെ നഷ്ടം നേരിട്ടത്തോടെ റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ. 95.63 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Sensex settles 1,450 pts lower, Nifty ends below 23,400: Rising crude prices among key factors
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഓഹരി വിപണിയില്‍ 'ബ്ലഡ് ബാത്ത്'; സെന്‍സെക്സ് 900 പോയിന്റ് ഇടിഞ്ഞു, എണ്ണവില 107 ഡോളറിന് മുകളിൽ

കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 700 പോയിന്റ് ഇടിഞ്ഞു, എണ്ണവില 100 ഡോളറിന് മുകളില്‍; രൂപയ്ക്കും നഷ്ടം


