എണ്ണവില 70 ഡോളറില്‍ താഴെ വരുമോ?, ഓഹരി വിപണിയില്‍ രണ്ടാം ദിവസവും റാലി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു, ഐടി ഓഹരികളില്‍ നേട്ടം

ഓഹരി വിപണിയില്‍ രണ്ടാം ദിവസവും മുന്നേറ്റം

Stock markets climb
Stock markets climbai image
Edited by :Dhanoj AM
Last Updated :2 ജൂലൈ 2026, 5:53 pm IST

മുംബൈ: ഓഹരി വിപണിയില്‍ രണ്ടാം ദിവസവും മുന്നേറ്റം. സെന്‍സെക്‌സ് 500ലധികം പോയിന്റ് കുതിച്ചാണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ 77,500ന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 24000ന് മുകളില്‍ തന്നെയാണ്.

ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതും ഭൗമരാഷ്ട്രീയ രംഗത്ത് വിപണിക്ക് അനുകൂലമായ സാഹചര്യം ഉണ്ടാവുന്നതുമാണ് വിപണിക്ക് കരുത്തുപകരുന്നത്. കൂടാതെ ഒരു ഇടവേളയ്ക്ക് ശേഷം ബ്ല്യൂചിപ്പ് ഓഹരികളിന്മേല്‍ പ്രിയം വര്‍ധിക്കുന്നതും വിപണിക്ക് ശക്തി പകരുന്നുണ്ട്. ഐടി ഓഹരികളാണ് ഏറ്റവുമധികം മുന്നേറ്റം ഉണ്ടാക്കിയത്. ഇന്‍ഫോസിസ് 5.64 ശതമാനമാണ് കുതിച്ചത്. ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ബജാജ് ഫിന്‍സെര്‍വ്, അദാനി പോര്‍ട്‌സ്, ടൈറ്റന്‍, ഐസിഐസിഐ ബാങ്ക് ഓഹരികളും നേട്ടം ഉണ്ടാക്കി. മാരുതി സുസുക്കി, എല്‍ ആന്റ് ടി, ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ നഷ്ടം നേരിട്ടു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില 70 ഡോളറില്‍ എത്തിയിരിക്കുകയാണ്.

അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നു. 18 പൈസയുടെ നഷ്ടത്തോടെ 95.34 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഡോളര്‍ ഡിമാന്‍ഡ് വര്‍ധിച്ചത് അടക്കമുള്ള വിഷയങ്ങളാണ് രൂപയ്ക്ക് വിനയായത്.

News Now

Summary

Stock markets rally for 2nd day on easing crude oil prices, buying in IT firms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates