
യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷ, കുതിച്ച് സെന്‍സെക്സ്, 600 പോയിന്റിന്റെ നേട്ടം; മുന്നേറി രൂപ, എണ്ണവില 110 ഡോളറില്‍ താഴെ
ആഗോള വിപണിയില്‍ എണ്ണവിലയില്‍ ഉണ്ടായ ഇടിവ് നേട്ടമാക്കി ഓഹരി വിപണി

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവിലയില്‍ ഉണ്ടായ ഇടിവ് നേട്ടമാക്കി ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 600ലധികം പോയിന്റ് ആണ് മുന്നേറിയത്. നിലവില്‍ 77,000ന് മുകളിലാണ് സെന്‍സെക്സ്. നിഫ്റ്റി 24,250 എന്ന സൈക്കോളജിക്കല്‍ ലെവല്‍ തൊട്ടിരിക്കുകയാണ്.
ഇറാന് യുദ്ധം ഉടന്‍ അവസാനിക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് സമാധാന കരാറിനുള്ള സാധ്യത തെളിയുന്നതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് വിപണിയെ സ്വാധീനിക്കുന്നത്. ഇതിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് സംരക്ഷണം ഒരുക്കുന്ന പ്രോജക്ട് ഫ്രീഡം പദ്ധതി ട്രംപ് താത്ക്കാലികമായി നിര്‍ത്തിവെച്ചു. ഇതിന്റെ ഫലമായി ആഗോള വിപണിയില്‍ എണ്ണവില താഴ്ന്നിരിക്കുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 110 ഡോളറില്‍ താഴെ എത്തി നില്‍ക്കുകയാണ്. നിലവില്‍ 107 ഡോളറിലാണ് വ്യാപാരം തുടരുന്നത്. ഇത് അടക്കമുള്ള വിഷയങ്ങളാണ് വിപണിയെ സ്വാധീനിക്കുന്നത്.
ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ട്രെന്‍ഡ്, ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അതേസമയം എല്‍ആന്റ്ടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എന്‍ടിപിസി, പവര്‍ ഗ്രിഡ് ഓഹരികള്‍ നഷ്ടം നേരിട്ടു. അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. എണ്ണവില കുറഞ്ഞത് തന്നെയാണ് രൂപയ്ക്ക് നേട്ടമായത്. 23 പൈസയുടെ നേട്ടത്തോടെ 95ല്‍ താഴെ എത്തിനില്‍ക്കുകയാണ് രൂപ.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Stock markets rebound in early trade as oil prices decline amid progress in US-Iran negotiations
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




