
സെപ്റ്റംബര്‍ 22ന് കാറുകളുടെ വില കുറയും, ഓഹരി വിപണിയില്‍ മുന്നേറ്റം; കുതിച്ച് ടാറ്റ മോട്ടോഴ്സ്, ഓട്ടോ ഓഹരികളില്‍ റാലി
കഴിഞ്ഞയാഴ്ച നേട്ടം സ്വന്തമാക്കിയ ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം

മുംബൈ: കഴിഞ്ഞയാഴ്ച നേട്ടം സ്വന്തമാക്കിയ ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 300 ഓളം പോയിന്റ് മുന്നേറി 81,000ന് മുകളില്‍ എത്തി. ജിഎസ്ടി പരിഷ്കരണത്തിന്റെ ചുവടുപിടിച്ച് വാഹനങ്ങളുടെ വില കുറയ്ക്കുമെന്ന വാഹന കമ്പനികളുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഓട്ടോ ഓഹരികള്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ടാറ്റ മോട്ടോഴ്സ്, എംആന്റ്എം ഓഹരികള്‍ നാലുശതമാനമാണ് ഉയര്‍ന്നത്.
ഓട്ടോ സൂചിക ഒന്നടങ്കം 1.5 ശതമാനമാണ് കുതിച്ചത്. ടാറ്റ മോട്ടോഴ്സിന്റെ മാത്രം ഓഹരി വില 710 കടന്നു. ജിഎസ്ടി പരിഷ്കരണത്തിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന ടാറ്റ മോട്ടോഴ്സിന്റെ പ്രഖ്യാപനമാണ് ഓഹരിവിലയില്‍ പ്രതിഫലിച്ചത്.
സെപ്റ്റംബര്‍ 22ന് പുതിയ ജിഎസ്ടി സ്ലാബ് നിലവില്‍ വരുമ്പോള്‍ ടാറ്റ മോട്ടോഴ്സിന്റെ വിവിധ കാര്‍ മോഡലുകളുടെ വിലയില്‍ 1.55 ലക്ഷത്തിന്റെ വരെ കുറവുണ്ടാകുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഓട്ടോ ഓഹരികള്‍ക്ക് പുറമേ ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ഹീറോ മോട്ടോകോര്‍പ്പ്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ ഓഹരികളും നേട്ടം സ്വന്തമാക്കി. അതേസമയം ടിസിഎസ്, എച്ച്ഡിഎഫ്സി ലൈഫ്, ഏഷ്യന്‍ പെയിന്റ്സ് ഓഹരികള്‍ നഷ്ടം നേരിട്ടു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Tata Motors, M&M, other auto stocks rise up to 4% amid price cuts by some automakers
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പ്രാരംഭവില 13.99 ലക്ഷം രൂപ, സിയറ ഡാര്‍ക്ക് എഡിഷന് വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കോംപാക്ട് സെഡാന് വിഭാഗത്തില്‍ പ്രതാപം വീണ്ടെടുക്കാന്‍ ടാറ്റ, ടിഗോര്‍ ഫെയ്സ് ലിഫ്റ്റ് ലോഞ്ച് വെള്ളിയാഴ്ച; അറിയാം ഫീച്ചറുകള്‍- വിഡിയോ


