
അന്ന് ആറുശതമാനം, ഇന്ന് 3.2; തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി കേന്ദ്രമന്ത്രി
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമെന്ന് കേന്ദ്ര തൊഴില്‍മന്ത്രി മന്‍സുഖ് മാണ്ഡവ്യ

ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമെന്ന് കേന്ദ്ര തൊഴില്‍മന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഭാവിയില്‍ തൊഴിലില്ലായ്മ നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെ എത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തൊഴില്‍ നഷ്ടത്തെക്കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ല. ഭാവിയില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 3 ശതമാനത്തില്‍ താഴെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. നിലവിലെ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിനാലാണ് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞത്. 2017-18 കാലയളവില്‍ ഇത് 6 ശതമാനമായിരുന്നുവെന്നും ലോക്സഭയിലെ ചോദ്യോത്തര വേളയില്‍ മാണ്ഡവ്യ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തൊഴില്‍ പങ്കാളിത്തം 2017-18 ലെ 38 ശതമാനത്തില്‍ നിന്ന് 44 ശതമാനമായി ഉയര്‍ന്നപ്പോള്‍ തൊഴില്‍-ജനസംഖ്യ അനുപാതം ഇതേ കാലയളവില്‍ 31 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി ഉയര്‍ന്നതായും മന്ത്രി അറിയിച്ചു. 2017-18ല്‍ 6 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ആണ് 3.2 ശതമാനമായി കുറഞ്ഞത്. ഇത് 3 ശതമാനത്തില്‍ താഴെയായി കുറയും. തൊഴില്‍ നഷ്ടത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. തൊഴിലില്ലായ്മയെ കുറിച്ച് ഓര്‍ത്തുള്ള ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

'ഫോണിലൂടെ കുട്ടികൾക്ക് കിട്ടിയ സൂപ്പർ പവറാണ് ഇന്റർനെറ്റ്; അത് അപകടമല്ല, സാധ്യതകളാണ്'

ലക്ഷ്യം 30,200 കോടി രൂപ, ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ജിയോ; 21ന് തുടക്കമാകും

സിജെപി സമരത്തിന് പിന്തുണ; പിണറായി ഉള്‍പ്പടെ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍




