199 രൂപ മുതലുള്ള അൺലിമിറ്റഡ് ഡാറ്റാ പ്ലാനുകൾക്കാണ് ഓഫർ നൽകുന്നത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:42 am IST

News Now

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ഫ്ലാഷ് സെയിൽ ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് വോഡഫോൺ-ഐഡിയ. 2021 മാർച്ച് 31 വരെ വിഐ ഉപയോക്താക്കൾക്ക് ക്യാഷ്ബാക്ക് നൽകുന്നതാണ് പുതിയ ഓഫർ. 199 രൂപ മുതലുള്ള അൺലിമിറ്റഡ് ഡാറ്റാ പ്ലാനുകൾക്കാണ് ഓഫർ നൽകുന്നത്. 

അൺലിമിറ്റഡ് ഡാറ്റാ പ്ലാനുകളുടെ നിരക്കനുസരിച്ച് ഓഫറിലും വ്യത്യാസമുണ്ട്. 400 രൂപയിൽ താഴെയുള്ള വിഐ പ്രീപെയ്ഡ് റീചാർജുകൾക്ക് 20 രൂപയാണ് ക്യാഷ്ബാക്ക്. അതേസമയം 400 നും 558 നും ഇടയിലുള്ള പ്ലാനുകൾ 40 രൂപ ക്യാഷ്ബാക്കാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. 2,595 രൂപ വരെയുള്ള ബാക്കി പ്രീപെയ്ഡ് പ്ലാനുകൾക്ക് 60 രൂപ ക്യാഷ്ബാക്ക് നൽകും. 

ക്യാഷ്ബാക്ക് നേടാനായി വിഐ ആപ്പ് ഇൻസ്റ്റോൾ ചെയ്തതിന് ശേഷം ക്യാഷ്ബാക്ക് ബാനറിൽ ക്ലിക്ക് ചെയ്യണം. അതിനുശേഷം റീചാർജ് ഓപ്ഷൻ തിരഞ്ഞെടുത്തശേഷം റീചാർജ് ചെയ്യേണ്ട മൊബൈൽ നമ്പറും തുകയും നൽകണം. പേയ്‌മെന്റ് ഓപ്ഷനിൽ നിന്ന് ക്രെഡിറ്റ് / ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ പോലുള്ള പേയ്‌മെന്റ് മോഡ് തിരഞ്ഞെടുക്കാം. റീചാർജ് വിജയകരമായി പൂർത്തിയാക്കിയാൽ  2021 ഏപ്രിൽ 10 ന് മുമ്പ് ക്യാഷ്ബാക്ക് കൂപ്പൺ ക്രെഡിറ്റ് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.  20 രൂപ ക്യാഷ്ബാക്ക് കൂപ്പണിന്റെ വിലിഡിറ്റി  ക്രിഡിറ്റായി 30 ദിവസത്തേക്കാണുള്ളത്. 40, 60 രൂപ കൂപ്പണുകൾ യഥാക്രമം 60, 90 ദിവസത്തേക്ക് സാധുവായിരിക്കും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates