2017നു ശേഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയല്ലാതെ താത്കാലിക നിയമനം കിട്ടിയ ഓഫീസ് അറ്റൻഡർമാരെയും പിരിച്ചുവിടും

News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ മുരളീധരനെതിരെ സമൂഹ മാധ്യമത്തിൽ അപകീർത്തികരമായ പരാമർശങ്ങൾ അടങ്ങിയ പോസ്റ്റ് പങ്കുവച്ച സംഭവത്തിൽ പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാരിന്റെ നിർദ്ദേശം. ഓഫീസ് അറ്റൻഡർ തസ്തികയിൽ ജോലി ചെയ്തിരുന്ന ബിജു ലീജ എന്നയാളെയാണ് പിരിച്ചുവിടാൻ സർക്കാർ പിഎസ്സി സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.
2017നു ശേഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയല്ലാതെ താത്കാലികമായി നിയമിച്ച എല്ലാ ഓഫീസ് അറ്റൻഡർമാരെയും പിരിച്ചുവിടാനും നിർദേശിച്ചിട്ടുണ്ട്. ഇവർ ചട്ടവിരുദ്ധമായാണ് ജോലിയിൽ തുടരുന്നതെന്ന് പൊതുഭരണവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. ഇക്കാര്യത്തിൽ അന്തിമ നടപടി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സർക്കാരിനു നൽകണമെന്നും നിർദേശമുണ്ട്.
താത്കാലിക ജീവനക്കാരനായ ബിജുവിന്റെ നടപടി സർക്കാരിന്റെ പ്രതിഛായയ്ക്കും മന്ത്രിയുടെ ഓഫീസിന്റെ അന്തസ്സിനും മങ്ങലേൽപിച്ചതായി ഉത്തരവിലുണ്ട്. ഗുരുതരമായ അച്ചടക്ക ലംഘനമാണ് ജീവനക്കാരൻ നടത്തിയിരിക്കുന്നതെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.
Summary
Kerala government has ordered the termination of a temporary PSC employee over a defamatory social media post against Health Minister K Muraleedharan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

ശ്രീകൃഷ്ണപുരം ഇരട്ടക്കൊലക്കേസ്; വിരലടയാളം ആധാർ ഡാറ്റാബേസുമായി ഒത്തുനോക്കാൻ ഹൈക്കോടതി അനുമതി


