
അഞ്ചുവർഷം കൊണ്ട് 36 ലക്ഷം രൂപ, കോമ്പൗണ്ടിങ് ഇഫക്ട്; അറിയാം ഈ സ്കീം
പോസ്റ്റ് ഓഫീസുകൾ വഴി ലഭിക്കുന്ന ഒരു സുരക്ഷിതമായ നിക്ഷേപ മാർഗ്ഗമാണ് നാഷണൽ സേവിങ്‌സ് സർട്ടിഫിക്കറ്റ് ( എൻഎസ് സി)

കൊച്ചി: പോസ്റ്റ് ഓഫീസുകൾ വഴി ലഭിക്കുന്ന ഒരു സുരക്ഷിതമായ നിക്ഷേപ മാർഗ്ഗമാണ് നാഷണൽ സേവിങ്‌സ് സർട്ടിഫിക്കറ്റ് ( എൻഎസ് സി). ഈ കേന്ദ്രസർക്കാർ സ്‌കീം സ്ഥിര വരുമാനം ഉറപ്പാക്കുന്നു. 5 വർഷത്തെ ലോക്ക്-ഇൻ പിരീഡും 1.5 ലക്ഷം രൂപ വരെ ആദായനികുതി ഇളവും (സെക്ഷൻ 80സി പ്രകാരം) ലഭിക്കുന്ന ഈ സ്‌കീം ചെറുകിട, ഇടത്തരം വരുമാനക്കാർക്ക് നികുതി ലാഭിക്കാനും സമ്പാദ്യത്തിനും മികച്ചതാണ്.
7.7 ശതമാനമാണ് പലിശ നിരക്ക് വരുന്നത്. കുറഞ്ഞത് 1000 രൂപ മുതൽ ഇതിൽ നിക്ഷേപം തുടങ്ങാവുന്നതാണ്. തുടർന്ന് 1000 രൂപയുടെ ഗുണിതമായാണ് നിക്ഷേപിക്കേണ്ടത്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. പ്രായപൂർത്തിയായ വ്യക്തികൾക്ക് അവരുടെ പേരിലും പ്രായപൂർത്തിയാകാത്തവർക്ക് വേണ്ടി കുട്ടികളുടെ പേരിലും ഇതിൽ നിക്ഷേപിക്കാവുന്നതാണ്. സംയുക്തമായി നിക്ഷേപിക്കാനും സാധിക്കും.
എൻഎസ്സിയുടെ ആകർഷണം അതിന്റെ കോമ്പൗണ്ടിങ് ഇഫക്റ്റിലാണ്. ഉദാഹരണമായി 25 ലക്ഷം രൂപയുടെ നിക്ഷേപം നടത്തുകയാണെങ്കിൽ അഞ്ച് വർഷത്തിനുള്ളിൽ 36.47 ലക്ഷം രൂപയായി വളരും. ഏകദേശം 11.47 ലക്ഷം രൂപയാണ് പലിശ വരുമാനമായി ലഭിക്കുക. അടിസ്ഥാന കെവൈസി രേഖകളുമായി അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ചാൽ ഇതിൽ ചേരാവുന്നതാണ്. വായ്പാ സൗകര്യവും ലഭിക്കും. എൻഎസ്സി സർട്ടിഫിക്കറ്റുകൾ ഈടായി നൽകി ബാങ്കിൽ നിന്ന് വായ്പ എടുക്കാവുന്നതാണ്.
WHAT TO READ NEXT

ഒരു കോടി രൂപ സമ്പാദിക്കണോ?; പ്രതിമാസം എസ്ഐപിയിൽ എത്ര നിക്ഷേപിക്കണം?
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Want Rs 36 lakh in 5 years? avail this post office scheme
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



