കാറില്‍ ഇനി ഈസിയായി വാട്‌സ്ആപ്പ് ഉപയോഗിക്കാം, ചാറ്റും കോളും ചെയ്യാം, കാര്‍പ്ലേയില്‍ പുതിയ അപ്‌ഡേറ്റ്

WhatsApp Apple CarPlay app launched with native dashboard support, chat and call features
വാട്‌സ്ആപ്പ് പ്രതീകാത്മക ചിത്രം
Edited by :അമല്‍ ജോയ്
Last Updated :8 ഏപ്രിൽ 2026, 3:32 pm IST

ന്യൂഡല്‍ഹി: ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് കാറില്‍ ഇനി വാട്‌സ്ആപ്പ് ഈസിയായി ഉപയോഗിക്കാം. ആപ്പിള്‍ കാര്‍പ്ലേയില്‍ വാട്‌സ്ആപ്പ് വലിയ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. വാട്‌സ്ആപ്പ് കാറിലെ ഡാഷ്‌ബോര്‍ഡില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ഇനി മുതല്‍ വോയ്സ് കമാന്‍ഡുകളെ മാത്രം ആശ്രയിക്കാതെ തന്നെ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും.

ഉപയോക്താക്കള്‍ ഏറെ നാളായി കാത്തിരുന്ന മാറ്റമാണിത്. ആപ്പ് ഇപ്പോള്‍ നേരിട്ട് കാര്‍പ്ലേ സ്‌ക്രീനില്‍ ലഭ്യമാണ്. ഡ്രൈവിങ്ങിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ ഇന്റര്‍ഫേസിലൂടെ ഉപയോക്താക്കള്‍ക്ക് ചാറ്റുകള്‍, കോളുകള്‍, കോണ്‍ടാക്റ്റുകള്‍ എന്നിവ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്‌േഡറ്റില്‍ ഐഒഎസ് വേര്‍ഷന്‍ 26.13.74 ല്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസില്‍ കാര്‍പ്ലേ സ്‌ക്രീനില്‍ ആപ്പ് ദൃശ്യമാകും.

മെസേജുകളും കോളുകളും ഇപ്പോഴും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയതിനാല്‍, ഈ ആപ്പ് ലളിതവും വിശ്വസനീയവും സുരക്ഷിതവുമാണെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്. ഡ്രൈവര്‍മാരുടെ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാന്‍ തക്കവിധമാണ് ആപ്പിന്റെ ഡിസൈന്‍. സംഭാഷണങ്ങള്‍ പൂര്‍ണ്ണമായി സ്‌ക്രീനില്‍ കാണാന്‍ കഴിയില്ല. പകരം പെട്ടെന്നുള്ള സന്ദേശങ്ങള്‍ അയക്കാനുള്ള വിവരങ്ങള്‍ മാത്രമേ ഇതില്‍ കാണിക്കൂ.

മൂന്ന് ടാബുകളാണ് ഇതിലുള്ളത്: ചാറ്റ് ലിസ്റ്റ്- വായിക്കാത്ത മെസേജുകളുള്ള ഏറ്റവും പുതിയ സംഭാഷണങ്ങള്‍ കാണിക്കുന്നു. കോള്‍ ഹിസ്റ്ററി - ഇന്‍കമ്മിങ്ങും ഔട്ട്‌ഗോയിങ്ങും അടക്കമുള്ള കോളുകള്‍ സമയവിവരങ്ങള്‍ സഹിതം കാണിക്കുന്നു. ഫേവറേറ്റ്സ്- നിങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം സംസാരിക്കുന്ന ആളുകളെ വേഗത്തില്‍ വിളിക്കാന്‍ സഹായിക്കുന്നു.

ചാറ്റ് ലിസ്റ്റില്‍ മെസേജുകള്‍ പൂര്‍ണ്ണമായി വായിക്കാന്‍ കഴിയില്ല. ഡ്രൈവിങ്ങിനിടയില്‍ വലിയ സന്ദേശങ്ങള്‍ വായിക്കുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എന്നാല്‍ കോള്‍ ഹിസ്റ്ററി വളരെ ഉപകാരപ്രദമാണ്, ഇതിലൂടെ ഒരു മിസ്ഡ് കോള്‍ വന്നാല്‍ പെട്ടെന്ന് തിരിച്ചു വിളിക്കാന്‍ സാധിക്കും. മുന്‍പ് ഇതിനായി പൂര്‍ണ്ണമായും സിരി സോഫ്റ്റ്‌വെയറിനെ ആശ്രയിക്കേണ്ടിയിരുന്നു. നേരത്തെ കാര്‍പ്ലേയിലെ വാട്സ്ആപ്പ് വോയ്സ് കമാന്‍ഡുകളെ ആശ്രയിച്ചിരുന്നു. ചാറ്റുകള്‍ക്കോ കോണ്‍ടാക്റ്റുകള്‍ക്കോ വിഷ്വല്‍ ഇന്റര്‍ഫേസ് ഇല്ലായിരുന്നു.

News Now

Summary

WhatsApp Apple CarPlay app launched with native dashboard support, chat and call features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates