ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

WhatsApp may soon offer crystal-clear calling with upcoming noise cancellation feature: Details
വാട്‌സ്ആപ്പ്ഫയല്‍ ചിത്രം
Edited by :അമല്‍ ജോയ്
Last Updated :18 മാർച്ച് 2026, 3:38 pm IST

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്. കോളിങ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറാണ് പുതുതായി എത്തുന്നത്. ഓഡിയോ, വിഡിയോ കോളുകള്‍ക്കായി കൊണ്ടുവരുന്ന ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ആന്‍ഡ്രോയിഡിലെ ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റ പതിപ്പ് 2.26.11.8-ല്‍ ഫീച്ചര്‍ കണ്ടെത്തിയിട്ടുണ്ട്. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഫീച്ചര്‍ വരാനിരിക്കുന്ന അപ്ഡേറ്റില്‍ പുറത്തിറങ്ങുമെന്നാണ്.

എന്താണ് വോയ്സ് ക്യാന്‍സലേഷന്‍ ഫീച്ചര്‍

കാറുകളുടെ ഹോണ്‍ മുഴക്കമോ, ഉച്ചത്തിലുള്ള സംസാരമോ, മറ്റൊരാളുടെ ശബ്ദം കാരണമോ വിളിക്കുന്ന വ്യക്തി പറയുന്നത് കേള്‍ക്കാന്‍ സാധിക്കാതെ വന്നിട്ടുണ്ടോ? ഈ പ്രശ്നം പരിഹരിക്കാനാണ് നോയ്സ് ക്യാന്‍സലേഷന്‍ ഫീച്ചര്‍. സംസാരിക്കുന്ന വ്യക്തിയുടെ ശബ്ദം മാത്രം മറുവശത്തുള്ള ആള്‍ക്ക് വ്യക്യമായി കേള്‍ക്കാന്‍ ഫീച്ചര്‍ സഹായിക്കും. ഫീച്ചര്‍ എത്രത്തോളം ഉപയോഗപ്രദമാണെന്ന് വരും ദിവസങ്ങളില്‍ അറിയാം. നിലവില്‍ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്, തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്.

വാട്സ്ആപ്പില്‍ നോയ്സ് ക്യാന്‍സലേഷന്‍ ഫീച്ചര്‍ എങ്ങനെ പ്രവര്‍ത്തിക്കും

നോയ്സ് ക്യാന്‍സലേഷന്‍ ഫീച്ചര്‍ എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. കോള്‍ ചെയ്യുന്ന സമയത്ത്, ഉപയോക്താക്കള്‍ മുകളിലേക്ക് സ്‌ക്രോള്‍ ചെയ്ത് നോയ്സ് ക്യാന്‍സലേഷന്‍ ഫീച്ചര്‍ ആക്സസ് ചെയ്യണമെന്ന് സ്‌ക്രീന്‍ഷോട്ട് വെളിപ്പെടുത്തുന്നു, തുടര്‍ന്ന് സ്വിച്ച് ടോഗിള്‍ ചെയ്ത് അത് ഫീച്ചര്‍ ആക്ടീവാക്കാം.

News Now

Summary

WhatsApp may soon offer crystal-clear calling with upcoming noise cancellation feature: Details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates