ഇഷ്ടാനുസരണം ഫോട്ടോയുടെ രൂപവും ഭാവവും മാറ്റാം; വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍ ഉടന്‍

WHATSAPP
വാട്‌സ്ആപ്പ്ഫയൽ
Edited by :Amal Joy
Last Updated :20 ഓഗസ്റ്റ് 2026, 5:37 pm IST

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി എഐയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഫിച്ചര്‍ അവരിപ്പിക്കാന്‍ വാട്‌സ്ആപ്പ്. 9:16 ഫോര്‍മാറ്റില്‍ ഇമേജുകള്‍ തയാറാക്കാന്‍ സാധിക്കുന്നതാണ് ഫീച്ചര്‍. ഡ്രോയിങ് എഡിറ്റര്‍ സ്‌ക്രീനില്‍ ഈ ഫീച്ചര്‍ നേരിട്ട് ലഭിക്കും.

ഉപയോക്താക്കള്‍ക്ക് ഡ്രോയിങ് എഡിറ്റര്‍ തുറന്ന് ഫില്‍ട്ടര്‍ സെക്ഷനിലോ, ചാറ്റുകളിലും സ്റ്റാറ്റസ് അപ്ഡേറ്റുകളിലും ഫീച്ചര്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട്. ഫോട്ടോ എക്‌സ്പാന്‍ഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഫീച്ചര്‍ ഉടന്‍ എത്തിലേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആന്‍ഡ്രോയിഡ് 2.26.33.2-നുള്ള വാട്സ്ആപ്പ് ബീറ്റയില്‍ ഈ ഫീച്ചര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

ഫീച്ചര്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് കാണിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആനിമേറ്റ്, പശ്ചാത്തല ഓപ്ഷനുകള്‍ക്കൊപ്പം എക്‌സ്പാന്‍ഷന്‍ ടൂള്‍ ഡ്രോയിങ് എഡിറ്ററില്‍ ലഭ്യമായേക്കാം. ടൂള്‍ തെരഞ്ഞെടുത്ത ശേഷം, മെറ്റാ എഐക്ക് ചിത്രം വിശകലനം ചെയ്യാനും 9:16 ഫോര്‍മാറ്റിന് അനുയോജ്യമായ രീതിയില്‍ ഉള്ളടക്കം സൃഷ്ടിക്കാനും കഴിയും. ഇനി ഇഷ്ടമായില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് വീണ്ടും ടൂള്‍ ഉപയോഗിക്കാം.

ചാറ്റുകള്‍ക്കും സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്കുമായാണ് വാട്സ്ആപ്പ് ഫീച്ചര്‍ കൊണ്ടുവരുന്നത്. ഫീച്ചര്‍ ആദ്യം സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്കാണ് ലഭ്യമാകുക. പിന്നീട് ചാറ്റുകള്‍ക്കും ലഭിക്കും. 9:16 ഫോര്‍മാറ്റ് സ്റ്റാന്‍ഡേര്‍ഡ് ഫുള്‍-സ്‌ക്രീന്‍ വലുപ്പമായതിനാല്‍ ഇത് പ്ലാറ്റ്ഫോമിലെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ സഹായിക്കും. അപ്ഡേറ്റ് വാവിയില്‍ വാട്സ്ആപ്പ് ബീറ്റാ ടെസ്റ്റര്‍മാര്‍ക്കും ഫീച്ചര്‍ ലഭ്യമാകും.

News Now

Summary

WhatsApp Could Soon Let You Expand Photos to 9:16 Format on Android

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates