സ്റ്റാറ്റസുകള്‍ ഇനി വേറെ ലെവല്‍, പുതിയ അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ്

ഇന്‍സ്റ്റഗ്രാമിലെ ഒട്ടുമിക്ക ഫീച്ചറുകളും ഇപ്പോള്‍ വാടസ്ആപ്പ് സ്റ്റാറ്റസിലും ലഭ്യമാണ്.

WhatsApp Status news updates
ഇനി സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മ്യൂസിക്ക് ചേര്‍ക്കാം- WhatsApp StatusSource by : പ്രതീകാത്മക ചിത്രം
Last Updated :1 June 2025, 12:22 pm IST

ന്യൂഡല്‍ഹി: സ്റ്റാറ്റസുകള്‍(WhatsApp Status) കൂടുത ആകര്‍ഷകമാറ്റാന്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വാട്ട്സ്ആപ്പ് മ്യൂസിക് സ്റ്റിക്കറുകള്‍, ഇന്ററാക്ടീവ് ടൂളുകള്‍, ലേഔട്ട് കൊളാഷുകള്‍ എന്നിവയുള്‍പ്പെടെയാണ് പുതിയ ഫീച്ചറിലുള്ളത്. ചിത്രങ്ങള്‍ക്കുള്ള ലേ ഔട്ടുകളും 'ആഡ് യുവേഴ്‌സ്' സ്റ്റിക്കറുമടക്കം ഇന്‍സ്റ്റഗ്രാമിലെ ഒട്ടുമിക്ക ഫീച്ചറുകളും ഇപ്പോള്‍ വാടസ്ആപ്പ് സ്റ്റാറ്റസിലും ലഭ്യമാണ്.

കൊളാഷുകള്‍ക്ക് പുത്തന്‍ ലേഔട്ട് - ഒരൊറ്റ സ്റ്റാറ്റസ് അപ്ഡേറ്റില്‍ ഒന്നിലധികം ഫോട്ടോകള്‍ (ആറ് വരെ) പങ്കിടാന്‍ അനുവദിക്കുന്നതാണ് ഈ ഫീച്ചര്‍. ഒരു സ്ലൈഡില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനുപകരം ഒരു കൊളാഷ് നിര്‍മിക്കാന്‍ കഴിയും.

സംഗീതം - ഇന്‍സ്റ്റാഗ്രാമില്‍ ഉള്ളതിന് സമാനമായി വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളില്‍ സംഗീതം ചേര്‍ക്കാനുള്ള ഓപ്ഷന്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍, ഒരു പ്രത്യേക പാട്ടിനായി സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാനും സാഹചര്യത്തിനൊത്ത് ഒരു മ്യൂസിക് സ്റ്റിക്കര്‍ ഷെയര്‍ ചെയ്യാനും സാധിക്കും.

ആഡ് യുവേഴ്‌സ് - ഇന്‍സ്റ്റാഗ്രാമിലെ 'ആഡ് യുവേഴ്‌സ്' സ്റ്റിക്കറുകള്‍ ഫീച്ചറിന് സമാനമാണിത്. ആളുകള്‍ ഒരു സന്ദേശം പങ്കുവെക്കുകയും മറ്റുള്ളവരെ സംഭാഷണത്തില്‍ ചേരാന്‍ ക്ഷണിക്കുകയും ചെയ്യുന്ന ഫീച്ചര്‍. അതേ ഫീച്ചര്‍ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാകും.

ഫോട്ടോകളില്‍ നിന്ന് സ്റ്റിക്കറുകള്‍ നിര്‍മ്മിക്കാം- ഉപയോക്താക്കള്‍ക്ക് ഏത് ഫോട്ടോയും ഒരു സ്റ്റിക്കറാക്കി മാറ്റാനും, അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റിന് അനുയോജ്യമായ രീതിയില്‍ വലുപ്പം, ആകൃതി, സ്ഥാനം എന്നിവ ക്രമീകരിക്കാനും കഴിയും.

ഈ ഫീച്ചറുകള്‍ക്ക് പുറമേ ആപ്പില്‍ ഉപയോക്താക്കളുടെ സ്വകാര്യത വര്‍ധിപ്പിക്കുന്നതിനായി വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. വിശദാംശങ്ങള്‍ പരിമിതമാണെങ്കിലും, അക്കൗണ്ട് ഇല്ലാതാക്കാതെ താല്‍ക്കാലികമായി പ്ലാറ്റ്ഫോമില്‍ നിന്ന് മാറിനില്‍ക്കാന്‍ ഉബയോക്താക്കളെ അനുവദിക്കും. പുതിയ അപ്‌ഡേറ്റുകള്‍ ഉപയോക്താക്കള്‍ക്കായി അടുത്ത മാസത്തനുള്ളില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now