'നിങ്ങളുടെ കോളുകള്‍ കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാണ്'; സത്യാവസ്ഥ എന്ത്?
പ്രമുഖ സോഷ്യല്‍മീഡിയ ആപ്പ് ആണ് വാട്സ്ആപ്പ്.

പ്രമുഖ സോഷ്യല്‍മീഡിയ ആപ്പ് ആണ് വാട്സ്ആപ്പ്. ആളുകള്‍ക്ക് മെസേജ് അയക്കാന്‍ കൂടുതല്‍ ആളുകളും വാട്സ്ആപ്പിനെയാണ് ആശ്രയിക്കുന്നത്. ഈ ജനപ്രീതി അവസരമാക്കി വ്യാജ സന്ദേശങ്ങള്‍ അയക്കുന്നതിനുള്ള പ്ലാറ്റ്ഫോമായി ഇതിനെ ദുരുപയോഗം ചെയ്യുന്നവരും നിരവധിപ്പേരുണ്ട്.
അടുത്തിടെ പുതിയ വാട്സ്ആപ്പ് മോണിറ്ററിങ് മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി എന്ന പേരിലുള്ള സന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, എക്സ്, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെയുള്ള എല്ലാ വ്യക്തിഗത കോളുകളും സന്ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട് എന്ന തരത്തിലാണ് സന്ദേശം. കൂടാതെ ഉദ്യോഗസ്ഥര്‍ ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ വായിക്കുമ്പോഴും നിയമനടപടി സ്വീകരിക്കുമ്പോഴും ഉപയോക്താക്കള്‍ക്ക് ചുവന്ന ടിക്ക് മാര്‍ക്ക് കാണാന്‍ സാധിക്കുമെന്നും സന്ദേശം അവകാശപ്പെടുന്നു.
എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നാണ് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പറയുന്നത്. തങ്ങളുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലിലൂടെയാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മുന്നറിയിപ്പ് നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്നും പിഐബി ഫാക്ട് ചെക്ക് യൂണിറ്റിന്റെ സന്ദേശത്തില്‍ പറയുന്നു. അതിനാല്‍ പരിശോധന കൂടാതെ ഇത്തരം സന്ദേശങ്ങള്‍ വിശ്വസിക്കുകയോ പങ്കുവെയ്ക്കുകയോ ചെയ്യരുതെന്നും പിഐബി ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്കി. എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യുന്നുണ്ട്, എല്ലാ കോള്‍ റെക്കോര്‍ഡിങ്ങുകളും സേവ് ചെയ്യുന്നുണ്ട്, വാറന്റില്ലാതെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി എന്നിങ്ങനെ 11 നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് പ്രചരിക്കുന്ന വ്യാജ സന്ദേശം.
Heads up! Have you also come across a message claiming the Indian government has rolled out new WhatsApp monitoring guidelines? ð#PIBFactCheck:
— PIB Fact Check (@PIBFactCheck) August 29, 2026
ð¨ That information is FALSE! ð¨
ð£ The Government of India has NOT released any such guidelines.
Stay informed and don't fall for⦠pic.twitter.com/qZ33YdLDLq
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
WhatsApp message claims the govt is monitoring your calls? Here is everything you should know
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

പണം പിന്‍വലിക്കുന്നതില്‍ സംശയങ്ങള്‍ ഉണ്ടോ?, ഇപിഎഫ്ഒ വാട്സ്ആപ്പ് ചാനല്‍ റെഡി; വിശദാംശങ്ങള്‍
'പിണറായി നടത്തിയ അഴിമതിയിലെ സത്യാവസ്ഥ ജനം അറിയണം'; വിജിലൻസ് അന്വേഷണത്തിന് ഡിജിപി ഉത്തരവിടണമെന്ന് ജേക്കബ് തോമസ്


