
സോണി 750 കോടി രൂപ നഷ്ടപരിഹാരം നല്‍കണം; ആവശ്യവുമായി സീ എന്റര്‍ടെയിന്‍മെന്റ്
ലയന പദ്ധതിയില്‍ നിന്ന് പിന്മാറിയതിന് ജാപ്പനീസ് കമ്പനിയായ സോണി കോര്‍പ്പറേഷനോട് 750 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സീ എന്റര്‍ടെയിന്‍മെന്റ്

ന്യൂഡല്‍ഹി: ലയന പദ്ധതിയില്‍ നിന്ന് പിന്മാറിയതിന് ജാപ്പനീസ് കമ്പനിയായ സോണി കോര്‍പ്പറേഷനോട് 750 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സീ എന്റര്‍ടെയിന്‍മെന്റ്. സോണി പിക്ചേഴ്സ് നെറ്റ് വര്‍ക്ക് ഇന്ത്യ ഇപ്പോള്‍ അറിയപ്പെടുന്ന കള്‍വര്‍ മാക്സ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിനോടും ഇതിന്റെ ഉപ സ്ഥാപനമായ ബംഗ്ലാ എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിനോടുമാണ് സീ നഷ്ടപരിഹാരം ചോദിച്ചത്. 1000 കോടി ഡോളറിന്റെ ലയനത്തില്‍ നിന്ന് ജനുവരിയിലാണ് സോണി പിന്മാറിയത്.
ലയന കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ നിന്ന് ഇരു കമ്പനികളും പരാജയപ്പെട്ടു. ഇതിനെ തുടര്‍ന്ന് ലയന സഹകരണ കരാര്‍ അവസാനിപ്പിക്കുകയും നഷ്ടപരിഹാരം( ടെര്‍മിനേഷന്‍ ഫീസ്) അടയ്ക്കാന്‍ കല്‍വര്‍ മാക്സിനോടും ബംഗ്ലാ എന്റര്ടെയിന്മെന്റിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ലയന സഹകരണ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം 90 മില്യണ്‍ ഡോളര്‍ (750 കോടി രൂപ) നല്‍കണം'- സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗില്‍ സീ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ലയന വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ സീ പരാജയപ്പെട്ടുവെന്ന് കാണിച്ച് സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്ബിട്രേഷന് സെന്ററിന് മുമ്പാകെ സോണി ഗ്രൂപ്പ് കോര്‍പ്പറേഷനും ആര്ബിട്രേഷന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 748.5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ആര്‍ബിട്രേഷനിലേക്ക് സോണി കടന്നത്. ഇതിനെ എതിര്‍ത്ത് കൊണ്ട് സീ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്. ലയന പദ്ധതി നടപ്പിലാക്കാന്‍ സോണി ഗ്രൂപ്പിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ മുംബൈ ബെഞ്ചിന് മുമ്പാകെ സീ ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.
WHAT TO READ NEXT

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; നാലുദിവസത്തിനിടെ കുറഞ്ഞത് 2000 രൂപ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം



