ആര്‍ബിഐ നിരക്കുകള്‍ കുറച്ചു; ഭവന, വാഹന പലിശ കുറയും
അടിസ്ഥാന പലിശനിരക്കില്‍ കുറവുവരുത്തി വീണ്ടും റിസര്‍വ് ബാങ്കിന്റെ പണവായ്പനയ പ്രഖ്യാപനം

ന്യൂഡല്‍ഹി: അടിസ്ഥാന പലിശനിരക്കില്‍ കുറവുവരുത്തി വീണ്ടും റിസര്‍വ് ബാങ്കിന്റെ പണവായ്പനയ പ്രഖ്യാപനം. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്കില്‍ കാല് ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതോടെ റിപ്പോനിരക്ക് ആറുശതമാനമായി. റിസര്‍വ് ബാങ്കിലെ ബാങ്കുകളുടെ നിക്ഷേപത്തിന്റെ പലിശനിരക്കായ റിവേഴ്സ് റിപ്പോനിരക്കിലും സമാനമായ കുറവ് വരുത്തിയിട്ടുണ്ട്. റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനമായാണ് കുറഞ്ഞത്. ഇതോടെ ഭവന, വാഹന പലിശനിരക്ക് കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അധ്യക്ഷനായ ധനനയ സമിതിയാണ് പലിശനിരക്ക് കുറച്ചത്.
ചൊവ്വാഴ്ച മുതല്‍ നടന്ന ത്രിദിന പണവായ്പ നയ അവലോകന യോഗത്തിലാണ് പലിശനിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്. പണപ്പെരുപ്പം കുറഞ്ഞ പശ്ചാത്തലത്തിലാണ് പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ശക്തികാന്ത ദാസ് ഗവര്‍ണറായ ശേഷം ഇത് രണ്ടാം തവണയാണ് പലിശനിരക്ക് കുറയ്ക്കുന്നത്.
ഫെബ്രുവരിയില്‍ ചില്ലറവില്‍പ്പനയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പനിരക്ക് 2.57 ശതമാനമായി താഴ്ന്നിരുന്നു. തൊട്ടുമുന്‍പത്തെ മാസം ഇത് 19 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. 1.97 ശതമാനമായിരുന്നു ജനുവരിയിലെ പണപ്പെരുപ്പനിരക്ക്. ഈ പശ്ചാത്തലത്തില്‍ റിപ്പോ നിരക്ക് കാല്‍ശതമാനം കുറയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടിയിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് റിസര്‍വ് ബാങ്കിന്റെ വായ്പനയപ്രഖ്യാപനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
