സ്വകാര്യവല്‍ക്കരണത്തിന്റെ മുന്നോടിയായുള്ള ബാങ്ക് ലയനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നു ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍

Last Updated :20 January 2024, 8:07 am IST

News Now

ന്യൂഡല്‍ഹി: കേന്ദ്ര തൊഴില്‍ മന്ത്രാലയവുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ ഇന്ന് സൂചനാപണിമുടക്ക് നടത്തുന്നു. പൊതുമേഖല ബാങ്കുകളുടെ ലയനം നിര്‍ത്തിവെക്കണമെന്ന ആവശ്യത്തില്‍ അനുകൂല പ്രതികരണം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് പണിമുടക്കെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ( ബെഫി) അറിയിച്ചു.

സ്വകാര്യവല്‍ക്കരണത്തിന്റെ മുന്നോടിയായുള്ള ബാങ്ക് ലയനത്തെ തങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുവെന്നു ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) പ്രസ്താവനയില്‍ പറഞ്ഞു. ഓഗസ്റ്റ് 30 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നാല് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഒക്ടോബര്‍ 22 ന് ട്രേഡ് യൂണിയന്‍ സംഘടനകള്‍ നടത്തുന്ന പണിമുടക്ക് ബാങ്ക് പ്രവര്‍ത്തനങ്ങളെ മോശമായി ബാധിക്കുമെന്ന് ബാങ്ക് ഓഫ് ബറോഡ ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, വിവിധ ശാഖകളിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ബാങ്ക് ഉറപ്പ് നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചര്‍ച്ച പരാജയം ; ഇന്ന് ബാങ്ക് പണിമുടക്ക്