രാജ്യത്തെ വ്യാവസായിക ഉത്പാദന നിരക്ക് കുത്തനെ കുറഞ്ഞു

രാജ്യത്തെ വ്യാവസായിക മേഖല വളരുകയാണെന്ന മോദി സര്‍ക്കാരിന്റെ വാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിച്ച് ജൂലൈയിലെ വ്യാവസായിക ഉത്പാദന നിരക്ക് കുത്തനെ കുറഞ്ഞു

Last Updated :19 January 2024, 11:58 pm IST
Edited by :migrator

ന്യൂഡല്‍ഹി: രാജ്യത്തെ വ്യാവസായിക മേഖല വളരുകയാണെന്ന മോദി സര്‍ക്കാരിന്റെ വാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിച്ച് ജൂലൈയിലെ വ്യാവസായിക ഉത്പാദന നിരക്ക് കുത്തനെ കുറഞ്ഞു. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 4.5ശതമാനമായിരുന്ന വ്യാവസായികോത്പാദന നിരക്ക് ഇപ്പോള്‍ 1.2 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. 

പ്രധാനമായും മൂലധന സാമഗ്രികള്‍ക്കുണ്ടായ തിരിച്ചടി നികുതിനിരക്കുകളില്‍ വീണ്ടും കുറവ് വരുത്താന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കും.വ്യാവസായികോത്പാദനത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്ന ഫാക്ടറി ഉത്പാദനത്തില്‍ ജൂണ്‍ മാസത്തില്‍ 0.2 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഏപ്രില്‍ജൂണ്‍ മാസങ്ങളില്‍ വ്യാവസായികോത്പാദനത്തില്‍ 1.7 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. കഴിഞ്ഞവര്‍ഷം ഇതേ സമയം ഇത് 6.5 ശതമാനമായിരുന്നു.

നിര്‍മാണമേഖലയുടെ വളര്‍ച്ച 5.3 ശതമാനത്തില്‍നിന്ന് 0.1 ശതമാനമായാണ് കുറഞ്ഞത്. മൂലധന സാമഗ്രികളുടെ ഒഴുക്ക് 8.8 ശതമാനത്തില്‍നിന്ന് ഒരു ശതമാനമായി താഴ്ന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

രാജ്യത്തെ വ്യാവസായിക ഉത്പാദന നിരക്ക് കുത്തനെ കുറഞ്ഞു