
News Now
ന്യൂഡല്‍ഹി: ഒരു ഇടവേളയ്ക്ക് ശേഷം പാചകവാതക വില വീണ്ടും കൂടുന്നു. സബ്‌സിഡിരഹിത പാചകവാതകത്തിന്റെ വിലയില്‍ 16 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 14.2 കിലോഗ്രാം തൂക്കമുളള പാചകവാതകത്തിന് ഡല്‍ഹിയില്‍ 590 രൂപ നല്‍കണം. പുതുക്കിയ വില ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.
കഴിഞ്ഞ രണ്ടുമാസത്തിനിടെ സബ്‌സിഡിരഹിത പാചകവാതകത്തിന്റെ വിലയില്‍ 163 രൂപയുടെ കുറവാണ് വരുത്തിയത്. ഇതിന് പിന്നാലെയാണ് വില ഉയര്‍ന്നത്. ആഗോളതലത്തില്‍ വില ഉയര്‍ന്നതാണ് പാചകവാതകത്തില്‍ പ്രതിഫലിച്ചത്.
നിലവില്‍ പ്രതിവര്‍ഷം ഒരു കുടുംബത്തിന് 12 സബ്‌സിഡി സിലിണ്ടറുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ കൂടുതല്‍ വേണ്ടിവന്നാല്‍ വിപണിവിലയ്ക്ക് പാചകവാതകം വാങ്ങാനുളള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





