
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അലിംകോയിൽ 24 തസ്തികകളിലായി 162 ഒഴിവുകൾ, 25,000 രൂപ മുതൽ 1,80,000 രൂപ വരെ ശമ്പളം, മെയ് 13 വരെ അപേക്ഷിക്കാം
അലിംകോയുടെ ആസ്ഥാനമായ കാൺപൂരിലും ഇന്ത്യയിലുള്ള കമ്പനിയുടെ വിവിധ കേന്ദ്രങ്ങളിലേക്കുമാണ് നിയമനം നടത്തുന്നത്.

ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (അലിംകോ,ALIMCO) യിൽ നിലവിലുള്ള 162 ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 24 തസ്തികകളിലായാണ് ഇത്രയും ഒഴിവുകളുള്ളത്.
ഇന്ത്യാ ഗവൺമെന്റിന്റെ സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഷെഡ്യൂൾ 'ബി' മിനി-രത്‌ന കാറ്റഗറി രണ്ടിൽ ഉൾപ്പെടുന്ന കേന്ദ്ര പൊതുമേഖലാ സംരംഭമാണ് ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ALIMCO). ജീവകാരുണ്യ പ്രവർത്തന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി 1972 ൽ രൂപീകരിച്ച കമ്പനിയാണിത്.
ഭിന്നശേഷിക്കാരായ ചെറിയ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും മുതിർന്നവർക്കുള്ള ഊന്നുവടികളും മുതൽ കാഴ്ചാപരിമിതിയുള്ളവർക്ക് സഹായകമായ സ്ക്രീൻ റീഡിങ് മൊബൈൽ ഫോൺ വരെയുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിപണനവും തുടർ സേവനവും നൽകുന്ന കമ്പനിയാണ് അലിംകോ.
അലിംകോയുടെ ആസ്ഥാനമായ കാൺപൂരിലും ഇന്ത്യയിലുള്ള കമ്പനിയുടെ വിവിധ കേന്ദ്രങ്ങളിലേക്കുമാണ് നിയമനം നടത്തുന്നത്. യോഗ്യതയും താൽപ്പര്യമുള്ള അപേക്ഷകർ മെയ് 13 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
ഐടി കൺസൾട്ടന്റ്, ലീഡ് എഐ എക്സ്പെർട്ട്, യുഐ/യുഎക്സ് ഡെവലപ്പർ, എഐ ആക്‌സസിബിലിറ്റി കൺസൾട്ടന്റ്, യങ് പ്രൊഫഷണൽ (എഐ), ഐടി അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജർ (പ്ലാസ്റ്റിക്), ജൂനിയർ മാനേജർ (പ്രൊഡക്ഷൻ-ടെക്സ്റ്റൈൽസ്), ജൂനിയർ മാനേജർ (സിവിൽ), ഓഫീസർ (സിവിൽ), സേഫ്റ്റി ഓഫീസർ, ക്വാളിറ്റി കൺട്രോളർ (ലാബ്-ടെക്സ്റ്റൈൽസ്), ക്വാളിറ്റി കൺട്രോൾ അസിസ്റ്റന്റ് (മെക്കാനിക്കൽ), ജൂനിയർ മാനേജർ (പി ആൻഡ് ഒ ക്ലിനിക്കൽ), പി ആൻഡ് ഒ ക്ലിനിക്കൽ, പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക്, പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് (ടെക്നീഷ്യൻ), ഓഡിയോളജിസ്റ്റ്, ഒപ്‌റ്റോമെട്രിസ്റ്റ്, സ്പെഷ്യൽ എജ്യൂക്കേറ്റർ (ഐഡി/VI), വെയർഹൗസ് അസിസ്റ്റന്റ്, സ്റ്റോർ അസിസ്റ്റന്റ് (എംഎം), പ്രൊക്യുർമെന്റ് അസിസ്റ്റന്റ് (എംഎം) തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
തസ്തികയനുസരിച്ച് പ്രായപരിധി, പ്രവൃത്തി പരിചയം, ശമ്പളം, യോഗ്യത എന്നിവയിൽ വ്യത്യാസമുണ്ടാകും. 25,000 രൂപ മുതൽ 1,80,000 രൂപ വരെയാണ് വിവിധ തസ്തികകളിലെ ശമ്പളം. 30 വയസ്സുമുതൽ 50 വയസ്സുവരെയാണ് വിവിധ തസ്തികളിലെ ഉയർന്ന പ്രായപരിധി. നിർദ്ദിഷ്ട വിഷയങ്ങളിൽ ബിടെക്, ബിരുദം, ബിരുദാനന്തര ബിരുദം. ഡിപ്ലോമ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. ചില തസ്തികകളിൽ നിശ്ചിത കാലയളവ് പ്രവൃത്തി പരിചയം ആവശ്യമാണ്.
പൊതുവിവരങ്ങൾ
കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ശമ്പളം സമാഹൃതമായിരിക്കും. അതിനാൽ തന്നെ അധിക ആനുകൂല്യങ്ങൾ ശമ്പളത്തിനൊപ്പം ലഭിക്കുകയില്ല. പ്രായപരിധിയിൽ നിയമപരമായ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഇളവുകൾ ലഭിക്കും. 162 ഒഴിവുകളുള്ളതിൽ ആറ് ഒഴിവുകൾ ഭിന്നശേഷിക്കാരായ (പിഡ്ബ്ല്യുഡി) വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്നു. 30 ഒഴിവുകളുള്ള പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക്, 20 ഒഴിവുകളുള്ള പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് (ടെക്നീഷ്യൻ) എന്നീ തസ്തികകളിലെ ഒഴിവുകളിൽ ആണ് ആറെണ്ണം പിഡ്ബ്ല്യു ഡി വിഭാഗങ്ങൾക്കായി മാറ്റിവച്ചിട്ടുള്ളത്.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 13 വൈകുന്നേരം അഞ്ച് മണി വരെയാണ്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Job Alert: Artificial Limbs Manufacturing Corporation of India (ALIMCO) invites applications for 162 vacancies across 24 posts. Apply online before May 13.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




