റിസർവ് ബാങ്കിൽ എൻജിനീയർമാർക്ക് അവസരം; ബി.ടെക്,ഡിപ്ലോമ യോഗ്യത; ഒരു ലക്ഷം ശമ്പളം, അവസാന തീയതി മേയ് 6

ഡിപ്ലോമ,ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 6.

 RBI jobs
RBI Junior Engineer Recruitment 2026 Apply for 11 Civil and Electrical Posts Before May 6 file
Edited by :JOICE MON D L
Last Updated :16 ഏപ്രിൽ 2026, 2:44 pm IST

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ജൂനിയർ എൻജിനീയർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 11 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിവിൽ, ഇലക്ട്രിക്കൽ എൻജിനീയറിങ് മേഖലകളിലാണ് നിയമനം. ഡിപ്ലോമ,ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 6.

തസ്തികയും ഒഴിവുകളുടെ എണ്ണവും

ജൂനിയർ എൻജിനീയർ (സിവിൽ): 7 ഒഴിവുകൾ

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ): 4 ഒഴിവുകൾ

ആകെ= 11ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത

ജൂനിയർ എൻജിനീയർ (സിവിൽ):
സിവിൽ എൻജിനീയറിംഗിൽ കുറഞ്ഞത് 3 വർഷ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി ഉണ്ടായിരിക്കണം

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ):
ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിംഗിൽ കുറഞ്ഞത് 3 വർഷ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി ഉണ്ടായിരിക്കണം

പ്രവൃത്തി പരിചയം :

  • ഡിപ്ലോമ യോഗ്യതയുള്ളവർക്ക്: കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം

  • ഡിഗ്രി യോഗ്യതയുള്ളവർക്ക്: കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം

ശമ്പളം

  • നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 29,000 – 78,640 വരെ ശമ്പളം ലഭിക്കും.

  • ഇതിന് പുറമേ ഡിഎ, എച്ച്ആർഎ, ടി എ തുടങ്ങിയ മറ്റ് അലവൻസുകളും ലഭിക്കും.

  • എല്ലാ അലവൻസുകളും കൂടെ ഉൾപ്പെടുത്തിയാൽ പ്രതിമാസം 91,309 രൂപയാണ് ലഭിക്കുക.

തെരഞ്ഞെടുപ്പ് ഘട്ടങ്ങൾ:

ഓൺലൈൻ പരീക്ഷ (300 മാർക്ക്):

ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ

  • വിഷയങ്ങൾ: ഇംഗ്ലീഷ് ഭാഷ, എൻജിനീയറിംഗ് വിഷയങ്ങൾ (Paper I & II), ജനറൽ ഇന്റലിജൻസ് & റീസണിംഗ്.

  • പരീക്ഷ തീയതി (പ്രതീക്ഷിക്കുന്നത്): 2026 ജൂൺ 6

പ്രാദേശിക ഭാഷാ പരീക്ഷ (LPT):

  • ബന്ധപ്പെട്ട സോണിലെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം പരിശോധിക്കും

  • ഭാഷയിൽ പ്രാവീണ്യം ഇല്ലാത്തവർ അയോഗ്യരാകും

ഡോക്യുമെന്റ് വെരിഫിക്കേഷൻ & മെഡിക്കൽ പരിശോധന:

  • ഓൺലൈൻ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും

  • സർട്ടിഫിക്കറ്റ് പരിശോധനയും മെഡിക്കൽ ഫിറ്റ്നസും നിർബന്ധമാണ്

  • അന്തിമ തെരഞ്ഞെടുപ്പ് ഓൺലൈൻ പരീക്ഷയിലെ പ്രകടനം, എൽ പി ടി യോഗ്യത, മെഡിക്കൽ ഫിറ്റ്നസ്, സർട്ടിഫിക്കറ്റ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

RBI Junior Engineer Recruitment 2026 Apply for 11 Civil and Electrical Posts Before May 6.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates