
കൊച്ചിയിൽ എഞ്ചിനീയർമാർക്ക് ജോലി; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ അവസരം!
ആകെ 14 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 23.

കൊച്ചിയിൽ ജോലി നേടാൻ എഞ്ചിനീയറിങ് ബിരുദധാരികൾക്ക് മികച്ച അവസരം. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) ഡെപ്യൂട്ടി എഞ്ചിനീയർ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 14 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 23.
ഒഴിവുകൾ
ഇലക്ട്രോണിക്സ്: 06 ഒഴിവുകൾ
മെക്കാനിക്കൽ: 03 ഒഴിവുകൾ
കമ്പ്യൂട്ടർ സയൻസ്: 05 ഒഴിവുകൾ
WHAT TO READ NEXT

ഗ്രാമീണ ബാങ്കുകളിൽ 13,706 ഒഴിവുകൾ; ഡിഗ്രി മതി, മുൻപരിചയം വേണ്ട !
യോഗ്യത
ബന്ധപ്പെട്ട വിഷയങ്ങളിൽ (ECE/Mech/CS) ഫുൾ ടൈം B.E / B.Tech ബിരുദം ഉണ്ടായിരിക്കണം.
ജനറൽ/EWS/OBC ഉദ്യോഗാർത്ഥികൾക്ക് ഫസ്റ്റ് ക്ലാസ്സും, SC/ST/PwBD ഉദ്യോഗാർത്ഥികൾക്ക് പാസ് ക്ലാസ്സും നിർബന്ധമാണ്.
പ്രവൃത്തിപരിചയവും ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം
പ്രായപരിധി
ഉയർന്ന പ്രായപരിധി: 28 വയസ്സ് (ജനറൽ/EWS ഉദ്യോഗാർത്ഥികൾക്ക്).
ഇളവുകൾ: OBC (NCL) ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും, SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും, PwBD ഉദ്യോഗാർത്ഥികൾക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.
WHAT TO READ NEXT

എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!
തെരഞ്ഞെടുപ്പ് രീതി
അപേക്ഷകരെ ആദ്യം സ്ക്രീനിംഗ് നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കും.
തുടർന്ന് എഴുത്തുപരീക്ഷയും (85 മാർക്ക്), അതിൽ യോഗ്യത നേടുന്നവർക്ക് അഭിമുഖവും (Interview) ഉണ്ടായിരിക്കും.
അപേക്ഷാ ഫീസ്
ഫീസ് നിരക്ക്: രൂ. 400 + 18% GST (SBI Collect വഴി ഓൺലൈനായോ ബ്രാഞ്ച് വഴിയോ അടയ്ക്കാം).
ഫീസ് ഇളവ്: SC / ST / PwBD / എക്സ്-സർവീസ്മെൻ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് ഇല്ല.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ BEL-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://bel-india.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

പരീക്ഷയില്ല,അഭിമുഖമില്ല! കേന്ദ്ര സർക്കാരിൽ ജോലി നേടാം,376 ഒഴിവുകൾ
WHAT TO READ NEXT

ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസർ ആകാം; 2482 ഒഴിവുകൾ !
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
BEL Recruitment 14 Deputy Engineer Vacancies in Kochi, Apply by September 23
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





