
കുറഞ്ഞ ചെലവിൽ വിദേശത്ത് പഠിക്കണോ? ഈ രാജ്യങ്ങളിലെ ഫീസുകൾ പരിശോധിക്കൂ
2026- ൽ വളരെ ചെലവ് കുറച്ച് വിദേശ പഠനം സാധ്യമാക്കാവുന്ന ചില രാജ്യങ്ങൾ പരിചയപ്പെടാം.

വിദേശപഠനം എന്ന സ്വപ്നം ഇന്ത്യൻ വിദ്യാർഥികൾ ഉപേക്ഷിക്കാൻ പ്രധാന കാരണം ഉയർന്ന ചെലവ് ആണ്. ഓസ്ട്രേലിയ,യുകെ,ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഫീസ് മാത്രം 10 മുതൽ 15 ലക്ഷം രൂപ വരെ വരും. മറ്റ് ചെലവുകൾക്ക് വീണ്ടും 20 ലക്ഷം രൂപയോളം വീണ്ടും അക്കൗണ്ടിൽ കാണിക്കേണ്ടി വരുന്നതും വിദ്യാർഥികൾക്ക് തിരിച്ചടി ആകുന്നുണ്ട്. എന്നാൽ 2026- ൽ വളരെ ചെലവ് കുറച്ച് വിദേശ പഠനം സാധ്യമാക്കാവുന്ന ചില രാജ്യങ്ങൾ പരിചയപ്പെടാം.

Best Affordable Countries to Study Abroad in 2026 for Indian Students.
1. മലേഷ്യ
യൂറോപ്പിലേക്ക് പോകാൻ താല്പര്യമില്ലാത്തവർക്കും എന്നാൽ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്കും മികച്ച അവസരമാണ് മലേഷ്യ.
ജീവിതച്ചെലവ്: ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ താമസിക്കുന്നതിന് സമാനമായ ചെലവ് മാത്രമേ മലേഷ്യയിൽ വരുന്നുള്ളൂ. ഒരു വർഷം 5 മുതൽ 9 ലക്ഷം രൂപയ്ക്കുള്ളിൽ പഠനവും താമസവും ഒതുക്കാൻ സാധിക്കും.
ട്വിന്നിംഗ് പ്രോഗ്രാമുകൾ: മലേഷ്യയിലെ പല കോളജുകൾക്കും യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളുമായി കരാറുണ്ട്. പകുതി കാലം മലേഷ്യയിലും ബാക്കി കാലം യുകെയിലോ അല്ലെങ്കിൽ മറ്റ് രാജ്യങ്ങളിലോ പോയി പഠിക്കാനും ആ രാജ്യത്തെ ഡിഗ്രി കുറഞ്ഞ ചിലവിൽ സ്വന്തമാക്കാനും ഇതിലൂടെ സാധിക്കും.
സംസ്കാരം: മലേഷ്യയിലെ ജനസംഖ്യയിൽ ഗണ്യമായ ഒരു ഭാഗം ഇന്ത്യൻ വംശജരാണ്. അതുകൊണ്ടുതന്നെ അവിടുത്തെ സംസ്‌കാരം ഇന്ത്യക്കാർക്ക് പെട്ടെന്ന് ഇണങ്ങിച്ചേരാൻ കഴിയുന്നതാണ്. ഇന്ത്യയിൽ ലഭിക്കുന്ന ഭക്ഷണം ഇവിടെ ലഭിക്കും. ഇത് ആദ്യമായി വിദേശത്ത് പോകുന്ന വിദ്യാർഥികൾക്ക് വലിയൊരു ആശ്വാസമാണ്.
WHAT TO READ NEXT

ഇനി ഇന്ത്യൻ വിദ്യാർഥികൾക്ക് വിദേശ പഠനം എളുപ്പമല്ല; കാരണം ഇതാണ്

Study Abroad in 2026
2. ഇറ്റലി
കുറഞ്ഞ ഫീസ്: പബ്ലിക് യൂണിവേഴ്സിറ്റികളിൽ ഫീസ് വളരെ കുറവാണ്. 90,000 രൂപ മുതൽ കോഴ്സുകൾ ലഭ്യമാണ്.
DSU സ്കോളർഷിപ്പ്: ഇറ്റലിയിലെ ഏറ്റവും പ്രശസ്തമായ സ്കോളർഷിപ്പാണിത്. ഇത് ലഭിക്കുന്ന വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസ് പൂർണ്ണമായും ഒഴിവാക്കി കിട്ടുമെന്ന് മാത്രമല്ല, വർഷാവർഷം ഒരു നിശ്ചിത തുക പോക്കറ്റ് മണിയായി ലഭിക്കുകയും മെസ്സിൽ നിന്ന് സൗജന്യ ഭക്ഷണം ലഭിക്കുകയും ചെയ്യും.
ഇംഗ്ലീഷ് മീഡിയം: ഇറ്റാലിയൻ ഭാഷ അറിയാത്തവർക്കും പഠിക്കാൻ ഒട്ടനവധി കോഴ്സുകൾ ഇംഗ്ലീഷിലും ഇറ്റലിയിൽ ലഭ്യമാണ്.

Best Affordable Countries to Study Abroad in 2026 for Indian Students. - PEXELS
3.ജർമനി
സൗജന്യ പഠനം: ഭൂരിഭാഗം പബ്ലിക് യൂണിവേഴ്സിറ്റികളിലും ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് കോഴ്സുകൾക്ക് ഫീസ് നൽകേണ്ടതില്ല. പകരം 'സെമസ്റ്റർ കോൺട്രിബ്യൂഷൻ' എന്ന നിലയിൽ ചെറിയൊരു തുക (25,000 - 40,000 രൂപ) മാത്രം നൽകിയാൽ മതി. ഇതിൽ ട്രെയിൻ യാത്രയ്ക്കുള്ള പാസ്സ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
ബ്ലോക്ക്ഡ് അക്കൗണ്ട് : ജർമനിയിൽ വിസ ലഭിക്കാൻ നിങ്ങളുടെ താമസച്ചിലവിനുള്ള പണം ഉണ്ടെന്ന് തെളിയിക്കാൻ ഒരു നിശ്ചിത തുക (ഏകദേശം ₹10-11 ലക്ഷം) ഒരു ജർമ്മൻ ബാങ്കിൽ നിക്ഷേപിക്കണം. ഇതിൽ നിന്ന് ഓരോ മാസവും നിശ്ചിത തുക നിങ്ങൾക്ക് പിൻവലിക്കാൻ സാധിക്കും. ഇത് ജീവിതച്ചെലവിനായി ഉപയോഗിക്കാം
തൊഴിലവസരങ്ങൾ: എൻജിനീയറിങ്, ഐടി, സയൻസ് മേഖലകളിൽ പഠിക്കുന്നവർക്ക് പഠനശേഷം അവിടെത്തന്നെ ജോലി ലഭിക്കാൻ വലിയ സാധ്യതയുണ്ട്.

Best Affordable Countries to Study Abroad in 2026 for Indian Students. - PEXELS
4.നോർവേ, സ്വീഡൻ
യൂറോപ്പിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നോർവേ, സ്വീഡൻ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ താമസ സൗകര്യം, ഭക്ഷണം, യാത്ര എന്നിവയ്ക്ക് ചെലവ് കൂടുതലാണ്. പക്ഷെ, പഠനത്തിൽ മിടുക്കരായ വിദ്യാർഥികൾക്ക് നിരവധി സ്കോളർഷിപ്പുകൾ ആണ് ഇരു രാജ്യങ്ങളിലെയും യൂണിവേഴ്സിറ്റികൾ നൽകുന്നത്.
സ്വീഡിഷ് ഇൻസ്റ്റിറ്റ്യൂട്ട് സ്കോളർഷിപ്പുകൾ: ഇത് ലഭിച്ചാൽ ട്യൂഷൻ ഫീസ്, ജീവിതച്ചിലവ്, വിമാന ടിക്കറ്റ് എന്നിവയെല്ലാം ഗവൺമെന്റ് വഹിക്കും.
യൂണിവേഴ്സിറ്റി സ്കോളർഷിപ്പുകൾ: ഓരോ സർവ്വകലാശാലകളും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി 25% മുതൽ 75% വരെ ട്യൂഷൻ ഫീസ് ഇളവുകൾ നൽകാറുണ്ട്.
നോർവേയെപ്പോലെ തന്നെ സ്വീഡനിലും ഇന്ത്യൻ വിദ്യാർത്ഥികൾ ഫീസ് നൽകണം. എന്നാൽ നോർവേയെ അപേക്ഷിച്ച് ഇവിടെ സ്കോളർഷിപ്പുകളുടെ എണ്ണം കൂടുതലാണ്.
3. സൗജന്യ പഠനം: മുമ്പ് നോർവേയിൽ എല്ലാവർക്കും പഠനം സൗജന്യമായിരുന്നു. എന്നാൽ 2023 മുതൽ യൂറോപ്യൻ യൂണിയന് പുറത്തുള്ള വിദ്യാർഥികളിൽ നിന്നും (ഇന്ത്യക്കാർ ഉൾപ്പെടെ) നോർവേ ഫീസ് ഈടാക്കി തുടങ്ങിയത്.
4. ഭാവി സാധ്യതകൾ: ഈ രാജ്യങ്ങളിലെ ബിരുദത്തിന് ആഗോളതലത്തിൽ വലിയ അംഗീകാരമുണ്ട്. പഠനകാലത്ത് തന്നെ ലഭിക്കുന്ന പ്രായോഗിക പരിശീലനവും (Practical Training), പഠനശേഷം അവിടെത്തന്നെ ജോലി കണ്ടെത്താം എന്നതാണ് പ്രധാനമായും വിദ്യാർഥികളെ ആകർഷിക്കുന്ന ഘടകം
ചുരുക്കത്തിൽ, ബജറ്റ് അല്പം ഉയർന്നതാണെങ്കിലും സ്കോളർഷിപ്പുകൾ നേടിയെടുക്കാൻ സാധിച്ചാൽ ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവും ജീവിത സാഹചര്യങ്ങളും ഈ രാജ്യങ്ങൾ നിങ്ങൾക്ക് നൽകും.
News Now
'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

Summary
Best Affordable Countries to Study Abroad in 2026 for Indian Students.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






