
സിബിഎസ്ഇ മാര്‍ക്കുകളില്‍ കുറവ് വന്നിട്ടുണ്ടോ? അറിയാം ത്രീ-ടയർ പ്രോസസ്
ഉപരിപഠനത്തിനായി തയ്യാറെടുക്കുന്ന ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ഈ പരീക്ഷ ഫലം നിർണായകമാണ്. ഫലം വന്നുകഴിഞ്ഞാൽ പിന്നെ എന്ത്?

സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷാ ഫലങ്ങൾ 2026 മെയ് മൂന്നാം വാരത്തോടെ പുറത്തുവരുമെന്ന് റിപ്പോർട്ടുകൾ. സിബിഎസ്ഇ പരീക്ഷാ കൺട്രോളർ തന്നെയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്. ഉപരിപഠനത്തിനായി തയ്യാറെടുക്കുന്ന ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ഈ പരീക്ഷ ഫലം നിർണായകമാണ്.
ഫലം വന്നുകഴിഞ്ഞാൽ പിന്നെ എന്ത്? മാർക്കുകളിൽ കുറവ് വന്നിട്ടുണ്ടെങ്കിൽ എന്ത് ചെയ്യണം?, വിശദമായി പരിശോധിക്കാം.
പലപ്പോഴും പ്രതീക്ഷിച്ച മാർക്ക് ലഭിക്കാതെ വരുമ്പോൾ വിദ്യാർഥികൾ നിരാശരാകാറുണ്ട്. വിദ്യാർഥികളുടെ ആശങ്കൾ പരിഹരിക്കാൻ 'ത്രീ-ടയർ' (Three-tier) പ്രക്രിയയാണ് സിബിഎസ്ഇ ഒരുക്കിയിരിക്കുന്നത്. പരീക്ഷ ഫലം വന്നയുടൻ നേരിട്ട് പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാൻ കഴിയില്ല. ഈ മൂന്ന് ഘട്ടങ്ങളിലൂടെ കടന്ന് പോയാൽ മാത്രമേ വിദ്യാർഥിക്ക് പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാൻ കഴിയൂ.
ഘട്ടം 1: മാർക്ക് വെരിഫിക്കേഷൻ
ഇതാണ് ആദ്യത്തെ ഘട്ടം. ഈ ഘട്ടത്തിൽ വിദ്യാർഥികളുടെ ഉത്തരക്കടലാസ് മൂല്യനിർണ്ണയം ചെയ്യില്ല. പകരം ഇക്കാര്യങ്ങൾ ആണ് സിബിഎസ് സി പരിശോധിക്കുന്നത്.
എല്ലാ ഉത്തരങ്ങൾക്കും മാർക്ക് നൽകിയിട്ടുണ്ടോ?
മാർക്കുകൾ തമ്മിൽ കൂട്ടിയപ്പോൾ തെറ്റുകൾ പറ്റിയിട്ടുണ്ടോ?
കംപ്യുട്ടറിൽ മാർക്ക് രേഖപ്പെടുത്തിയപ്പോൾ പിഴവ് സംഭവിച്ചിട്ടുണ്ടോ?
എന്നിവയാണ് പരിശോധിക്കുന്നത്. ഇതിനായി നിശ്ചിത ഫീസ് അടച്ച് ഓൺലൈനായി അപേക്ഷിക്കണം.
ഘട്ടം 2: ഉത്തരക്കടലാസിന്റെ പകർപ്പ് വാങ്ങൽ
വെരിഫിക്കേഷൻ കഴിഞ്ഞ ശേഷവും നിങ്ങളുടെ മാർക്കിൽ മാറ്റമില്ലെങ്കിൽ ഉത്തരക്കടലാസ് നേരിട്ട് പരിശോധിക്കാം. ഇതിനായി നിശ്ചിത തുക നൽകി അപേക്ഷിക്കണം. ഒറിജിനൽ ഉത്തരക്കടലാസ് സിബിഎസ്ഇ അധികൃതർ ഡിജിറ്റൽ കോപ്പിയായി ഔദ്യോഗിക വെബ്സൈറ്റിൽ നിങ്ങൾക്ക് മാത്രമായി നൽകിയിട്ടുള്ള ഒരു പ്രത്യേക പേജിൽ പ്രസിദ്ധീകരിക്കും.
ഇത് നോക്കി നിങ്ങളുടെ ഉത്തരങ്ങൾ ശരിയാണോ എന്നും, മൂല്യനിർണ്ണയത്തിൽ എന്തെങ്കിലും പിഴവ് സംബന്ധിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാം.
ഘട്ടം 3: പുനർമൂല്യനിർണ്ണയം (Re-evaluation)
ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിച്ച ശേഷം, ഏതെങ്കിലും പ്രത്യേക ചോദ്യത്തിന് നൽകിയ മാർക്ക് കുറഞ്ഞുപോയി എന്ന് നിങ്ങൾക്ക് തോന്നിയാൽ ആ ചോദ്യം മാത്രം വീണ്ടും പരിശോധിക്കാൻ ആവശ്യപ്പെടാം. ഓരോ ചോദ്യത്തിനും പ്രത്യേക ഫീസ് നൽകേണ്ടി വരും.
ഓർക്കുക, പുനർമൂല്യനിർണ്ണയത്തിന് ശേഷം മാർക്ക് വർധിക്കുകയാണെങ്കിൽ നിങ്ങളുടെ ഫലത്തിൽ മാറ്റം വരും. പഴയ മാർക്ക് ഷീറ്റ് ബോർഡിന് തിരികെ നൽകി പുതിയത് ലഭിക്കും. എന്നാൽ, പരിശോധനയിൽ മാർക്ക് കുറയുകയാണെങ്കിൽ ആ കുറഞ്ഞ മാർക്കായിരിക്കും അന്തിമമായി കണക്കാക്കുക. ഇത് വിദ്യാർഥിയുടെ ഫലത്തെ ബാധിക്കും.
പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികൾ കോളേജ് അഡ്മിഷൻ നടപടികൾക്കായി കാത്തിരിക്കരുത്. നിലവിലെ മാർക്ക് ഉപയോഗിച്ച് അഡ്മിഷൻ നടപടികൾ തുടരുകയും, മാർക്ക് മാറുകയാണെങ്കിൽ പിന്നീട് അത് കോളേജിനെ അറിയിക്കുകയും ചെയ്യുകയാണ് വേണ്ടത്.
News Now
കേരളത്തിൽ ബിജെപി ഒരിക്കലും അധികാരത്തിൽ എത്തില്ല; പാർട്ടിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: വി ഡി സതീശൻ
മകളുടെ ഭാവി സുരക്ഷിതമാക്കാം; ഇതാ മൂന്ന് സമ്പാദ്യപദ്ധതികള്‍, വേറിട്ട സ്ട്രാറ്റജി

പാലക്കാടിന്റെ അഭിമാനം; അഡ്വ പിബി മേനോൻ നൂറിന്റെ നിറവിലേക്ക്; ആശംസയുമായി പ്രധാനമന്ത്രി
മൂന്ന് ബാറുകളില്‍ കയറി മദ്യപാനം, മിനി കൂപ്പര്‍ 'പറന്നത്' അതിവേഗത്തില്‍; സുഹൈലിനെതിരെ കുറ്റകരമായ നരഹത്യ

Summary
CBSE Introduces Three Stage Process for Rechecking and Revaluation After Class 12 Results 2026.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







