കാലിക്കറ്റ് സർവകലാശാല: എം.ബി.എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

2025 - 26 അധ്യയന വർഷത്തെ എം.ബി.എ. പ്രോഗ്രാമിന് ഓപ്പൺ വിഭാഗത്തിലും എസ്.സി- എസ്.ടി., ഇ.ഡബ്ല്യൂ.എസ്, ഒ,ബി.സി. സ്പോർട്സ്, ഭിന്നശേഷി, ലക്ഷ്വദീപ് എന്നീ സംവരണ വിഭാഗങ്ങളിലും സീറ്റൊഴിവുണ്ട്.

MBA course
Calicut University has invited applications for the MBA course.Source by : CHAT GPT
Last Updated :19 August 2025, 7:06 pm IST

കുറ്റിപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (എസ്.എം.എസ്.) 2025 - 26 അധ്യയന വർഷത്തെ എം.ബി.എ. പ്രോഗ്രാമിന് ഓപ്പൺ വിഭാഗത്തിലും എസ്.സി- എസ്.ടി., ഇ.ഡബ്ല്യൂ.എസ്, ഒ,ബി.സി. സ്പോർട്സ്, ഭിന്നശേഷി, ലക്ഷ്വദീപ് എന്നീ സംവരണ വിഭാഗങ്ങളിലും സീറ്റൊഴിവുണ്ട്.

KMAT / CMAT / CAT എന്നീ യോഗ്യതയില്ലാത്തവർക്കും ബിരുദ മാർക്കിന്റെ അടിസ്ഥാനത്തിൽ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന വിഭാഗം ( https://admission.uoc.ac.in/ ) വെബ്‌സൈറ്റിൽ ലഭ്യമാണ്.

താത്പര്യമുള്ളവർ അപേക്ഷാ ഫോം, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ആഗസ്റ്റ് 22-ന് ഉച്ചക്ക് 12 മണിക്ക് മുൻപായി സെന്ററിൽ ഹാജരാകണം. സംവരണ സീറ്റിൽ അപേക്ഷകരില്ലാത്തപക്ഷം പ്രസ്തുത സീറ്റുകൾ പരിവർത്തനം ചെയ്ത് പ്രവേശനം നേടാം. ഫോൺ : 0494 2607224, 9562065960.

News Now

Summary

Education news: Calicut University has invited applications for the MBA course.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates