എൻജിനീയറിങ് കഴിഞ്ഞവർക്ക് സയന്റിസ്റ്റ് ആകാം; കേന്ദ്ര സ്ഥാപനത്തിൽ 133 ഒഴിവുകൾ, സൗജന്യമായി അപേക്ഷിക്കാം
എൻജിനീയറിങ് ബിരുദം മുതലാണ് യോഗ്യത. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17.

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഇന്ത്യൻ കംപ്യുട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) സയന്റിസ്റ്റ് 'ബി' തസ്തികയിൽ നിയമനം നടത്തുന്നു. 2024, 2025 അല്ലെങ്കിൽ 2026-ലെ സാധുവായ GATE സ്കോർ ഉള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. എൻജിനീയറിങ് ബിരുദം മുതലാണ് യോഗ്യത. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17.
ഒഴിവുകൾ
കംപ്യുട്ടർ സയൻസ് & ഐ.ടി. – 83
ഡാറ്റ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – 25
ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ – 25
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ./ബി.ടെക്, എം.എസ്.സി,
അല്ലെങ്കിൽ എം.സി.എ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കുന്ന വിഷയത്തിന് അനുയോജ്യമായ 2024/2025/2026 GATE സ്കോർ നിർബന്ധമാണ്.
പ്രവൃത്തിപരിചയം ആവശ്യമില്ല.
പ്രായപരിധി
ജനറൽ / EWS – 30 വയസ്സ്
OBC – 33 വയസ്സ്
SC/ST – 35 വയസ്സ്
മറ്റ് സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
ശമ്പളം
7-ാം ശമ്പള കമ്മീഷൻ പേ ലെവൽ 10
₹56,100 – ₹1,77,500
കേന്ദ്ര സർക്കാർ ചട്ടപ്രകാരമുള്ള മറ്റ് അലവൻസുകളും ലഭിക്കും.
WHAT TO READ NEXT

ഗുരുവായൂർ ദേവസ്വത്തിൽ 55 ഒഴിവുകൾ; സെക്യൂരിറ്റി,കോയ്മ തസ്തികകൾ
തെരഞ്ഞെടുപ്പ് രീതി
2024, 2025 അല്ലെങ്കിൽ 2026-ലെ സാധുവായ GATE സ്കോറിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. തുടർന്ന് രേഖാ പരിശോധനയും വ്യക്തിഗത അഭിമുഖവും നടക്കും. അന്തിമ മെറിറ്റ് പട്ടികയിൽ GATE സ്കോറിന് 60 ശതമാനവും അഭിമുഖത്തിന് 40 ശതമാനവും വെയിറ്റേജ് നൽകും. അഭിമുഖത്തിൽ നിശ്ചിത മാർക്ക് നേടുന്നവരെയാണ് അന്തിമ തെരഞ്ഞെടുപ്പിന് പരിഗണിക്കുക.
WHAT TO READ NEXT

ഐടിഐ മതി! റെയിൽവേയിൽ കരിയർ തുടങ്ങാം; 6,777 ഒഴിവുകൾ
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
CERT-In Recruitment 2026 Apply Online for 133 Scientist-B Posts with GATE Score
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




