
ഐടിഐ മതി! റെയിൽവേയിൽ കരിയർ തുടങ്ങാം; 6,777 ഒഴിവുകൾ
Northeast Frontier Railway Invites Applications for 6,777 Apprentice Posts.

നോർത്ത് ഫ്രണ്ടിയർ റെയിൽവേ (NFR) അപ്രന്റിസ് നിയമനത്തിനായി വിജ്ഞാപനം പുറത്തിറക്കി. വിവിധ ഡിവിഷനുകളിലും വർക്ക്‌ഷോപ്പുകളിലുമായി ആകെ 6,777 ഒഴിവുകളാണ് ഉള്ളത്. ഐടിഐ (NCVT/SCVT) യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പ്രായോഗിക പരിശീലനം ലഭിക്കാൻ മികച്ച അവസരമാണിത്. ബിഹാർ,ആസാം,വെസ്റ്റ് ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ആണ് ഒഴിവുകൾ. 15 വയസ് മുതൽ 24 വയസ് വരെയാണ് പ്രായപരിധി. അപേക്ഷകൾ ജൂലൈ 20 മുതൽ ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം.
WHAT TO READ NEXT
ISRO: ഡിഗ്രി, ഡിപ്ലോമ, ഐടിഐ ഉണ്ടോ?, അപ്രന്റിസ് നിയമനം നേടാം
യോഗ്യത
അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് (കുറഞ്ഞത് 50% മാർക്ക്) വിജയിച്ചിരിക്കണം. (എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് 50% മാർക്ക് നിർബന്ധമല്ല.)
ബന്ധപ്പെട്ട ട്രേഡിൽ NCVT/SCVT അംഗീകൃത ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ (പതോളജി /റേഡിയോളജി) ട്രേഡുകൾക്ക് പ്ലസ് ടു (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) 50% മാർക്കോടെ വിജയിച്ചിരിക്കണം.
WHAT TO READ NEXT

IOCL: എഴുത്തുപരീക്ഷയില്ല, ഇന്ത്യൻ ഓയിലിൽ 1,524 ഒഴിവുകൾ
പ്രധാന ട്രേഡുകൾ
ഫിറ്റർ, ഇലക്ട്രീഷ്യൻ, വെൽഡർ, ടർണർ, മെഷിനിസ്റ്റ്, പ്ലംബർ, കാർപെന്റർ, വയർമാൻ, റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് മെക്കാനിക്, ഇലക്ട്രോണിക്സ് മെക്കാനിക്, ഡീസൽ മെക്കാനിക്, കോപ്പ (COPA), പെയിന്റർ, ഡ്രാഫ്റ്റ്സ്മാൻ, സർവേയർ, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, മെഡിക്കൽ ലാബ് ടെക്നീഷ്യൻ, കംപ്യുട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA) തുടങ്ങി നിരവധി ട്രേഡുകളിലാണ് പരിശീലന അവസരങ്ങൾ.
സ്റ്റൈപെൻഡ്
തെരഞ്ഞെടുക്കപ്പെടുന്ന അപ്രന്റിസുമാർക്ക് അപ്രന്റിസ് ആക്ട്, 1961 പ്രകാരമുള്ള നിബന്ധനകൾ അനുസരിച്ച് സ്റ്റൈപെൻഡ് ലഭിക്കും . നിലവിലെ നിരക്കുകൾ പ്രകാരം പ്രതിമാസം ഏകദേശം 9,000 മുതൽ 12,300 രൂപ വരെ സ്റ്റൈപെൻഡ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിശീലന കാലാവധി
മിക്ക ട്രേഡുകൾക്കും ഒരു വർഷം പരിശീലനമാണ്. ചില പ്രത്യേക ട്രേഡുകൾക്ക് ആറ് മാസം മുതൽ ഒരു വർഷവും മൂന്ന് മാസവും വരെ പരിശീലന കാലാവധിയുണ്ട്.
WHAT TO READ NEXT

NTPC: ഗ്രീൻ എനർജിയിൽ 114 ഒഴിവുകൾ, ഡിപ്ലോമ, എഞ്ചിനീയറിങ് യോഗ്യത
റെയിൽവേയിൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന ഐടിഐ വിദ്യാർഥികൾക്ക് മികച്ച അവസരമാണ് ഈ വിജ്ഞാപനം. ഒഴിവുകളുടെ എണ്ണം ഭരണപരമായ ആവശ്യങ്ങൾക്കനുസരിച്ച് വർധിക്കുകയോ കുറയുകയോ ചെയ്യാമെന്ന് റെയിൽവേ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Northeast Frontier Railway Invites Applications for 6,777 Apprentice Posts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





