
കാസർകോട് സർക്കാർ സ്ഥാപനത്തിൽ അഡ്മിനിസ്ട്രേറ്റർ, കേസ് വർക്കർ ഒഴിവുകൾ; വനിതകൾക്ക് അപേക്ഷിക്കാം
അഡ്മിനിസ്ട്രേറ്റർ, കേസ് വർക്കർ തസ്തികയിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട യോഗ്യതകളുളള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം

കാസർകോട് ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ അഡ്മിനിസ്ട്രേറ്റർ, കേസ് വർക്കർ തസ്തികയിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട യോഗ്യതകളുളള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കേസ് വർക്കർ തസ്തികയിൽ സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 05.
അഡ്മിനിസ്ട്രേറ്റർ
യോഗ്യത: നിയമം/ സോഷ്യൽ വർക്ക്/ സോഷ്യോളജി/ സോഷ്യൽ സയൻസ്/ സൈക്കോളജി വിഷയങ്ങളിൽ ഏതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദവും.
പ്രവൃത്തിപരിചയം: ബന്ധപ്പെട്ട മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
പ്രായപരിധി: 01/01/2026 ന് 25 നും 40 നും മധ്യേ.
താല്പര്യമുള്ളവർ ഒക്ടോബർ 5 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
കേസ് വർക്കർ
യോഗ്യത: നിയമം/ സോഷ്യൽ വർക്ക്/ സോഷ്യോളജി/ സോഷ്യൽ സയൻസ്/ സൈക്കോളജി എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലുമുള്ള ബിരുദവും
പ്രവൃത്തിപരിചയം: ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്
പ്രായപരിധി: 01/01/2026 ന് 25 നും 40 നും മധ്യേ.
പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ അഭാവത്തിൽ മറ്റു സംവരണ വിഭാഗക്കാരെയും അവരുടെ അഭാവത്തിൽ ഓപ്പൺ വിഭാഗക്കാരെയും പരിഗണിക്കും.
താല്പര്യമുള്ളവർ ഒക്ടോബർ 5 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
WHAT TO READ NEXT

കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?
WHAT TO READ NEXT

IGNOU: അധ്യാപകർക്ക് അവസരം; 43 ഒഴിവുകൾ, നേരിട്ട് നിയമനം
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Kasaragod Govt Institution Invites Applications for Administrator, Case Worker Posts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





