IIT പ്രവേശനം: ടോപ് റാങ്കുകാർക്ക് പ്രിയം കംപ്യൂട്ടർ സയൻസ്, ക്യാംപസ് മുംബൈ ; കാരണമിതാണ്...

ടോപ് 500ൽ വെറും രണ്ട് പേർ മാത്രമാണ് സിവിൽ എഞ്ചിനീയറിങ് തിരഞ്ഞെടുത്തത്.

JEE Advanced 2026
CSE Tops Choice Among JEE Advanced 2026’s Top 500 Rankers.pexels
Last Updated :7 October 2026, 5:15 pm IST
Edited by :Joice Daniel

ന്യൂഡൽഹി: ഈ വർഷം ഐ.ഐ.ടി പ്രവേശനം നേടിയ ഉയർന്ന റാങ്കുകാരുടെ ആദ്യ ഇഷ്ടം ഏത് കോഴ്സാണെന്ന് അറിയാമോ? കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്!. ഐ.ഐ.ടി റൂർക്കി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയ ആദ്യ 500 പേരിൽ 365 പേരും കംപ്യൂട്ടർ സയൻസ് തെരഞ്ഞെടുത്തു. ഇതേ 500 റാങ്കുകാരിൽ ഏറ്റവും കൂടുതൽ പേർ പഠിക്കാൻ തെരഞ്ഞെടുത്ത സ്ഥാപനം ഐ.ഐ.ടി മുംബൈയാണ്. 183 പേരാണ് ഐ.ഐ.ടി ബോംബെയിൽ പ്രവേശനം നേടിയത് എന്നും റിപ്പോർട്ടിൽ പറയുന്നു.

ടോപ് 500 റാങ്കുകാരിൽ ഐ.ഐ.ടി ഡൽഹിയിൽ 115 പേരും മദ്രാസിൽ 78 പേരും പ്രവേശനം നേടി. കാൺപൂരിൽ 49 പേരും ഖരഗ്‌പൂരിൽ 40 പേരും പ്രവേശനം നേടിയിട്ടുണ്ട്. ആദ്യ 100 പേരുടെ പട്ടികയിലും വിദ്യാർഥികൾ പഠിക്കാനായി തെരഞ്ഞെടുത്തത് ഐ.ഐ.ടി മുംബൈയാണ്. അതേസമയം, പരമ്പരാഗത എഞ്ചിനീയറിങ് ബ്രാഞ്ചുകൾ തെരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് താല്പര്യമില്ലെന്ന് ആണ് കണക്കുകൾ പറയുന്നത്.

ടോപ് 500ൽ വെറും രണ്ട് പേർ മാത്രമാണ് സിവിൽ എഞ്ചിനീയറിങ് തിരഞ്ഞെടുത്തത്. എയ്റോസ്പേസ് എഞ്ചിനീയറിങ് ഒരു വിദ്യാർഥിയും തിരഞ്ഞെടുത്തില്ല. എ ഐ ആൻഡ് ഡാറ്റാ അനലിറ്റിക്സ് പ്രോഗ്രാമുകൾ തിരഞ്ഞെടുത്തത് വെറും 17 പേരാണ്.

കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങിനോടുള്ള വിദ്യാർഥികളുടെ താൽപര്യത്തിന് പ്രധാന കാരണം ടെക്നോളജി മേഖലയിലെ കൂടുതൽ തൊഴിൽ അവസരങ്ങളും ഉയർന്ന ശമ്പള സാധ്യതകളുമാണ്.

സോഫ്റ്റ്‌വെയർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങി വിവിധ മേഖലകളിലേക്ക് കംപ്യൂട്ടർ സയൻസ് പഠിച്ചവർക്ക് കടന്നുവരാൻ കഴിയും. ഇതാണ് മറ്റു ചില എഞ്ചിനീയറിങ് ബ്രാഞ്ചുകളെ അപേക്ഷിച്ച് സി.എസ്.ഇയ്ക്ക് പ്രാധാന്യം നൽകാൻ വിദ്യാർഥികൾ തെരഞ്ഞെടുത്തത് എന്നാണ് സൂചന.

2026ലെ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ മെയ് 17നാണ് നടന്നത്. ആകെ 1,79,694 പേർ പരീക്ഷയെഴുതി. ജൂൺ ഒന്നിനാണ് ഫലം പ്രഖ്യാപിച്ചപ്പോൾ 56,880 പേർ യോഗ്യത നേടി.

ഇവരിൽ നിന്നാണ് രാജ്യത്തെ വിവിധ ഐ ഐ ടികളിലെ സീറ്റുകളിലേക്ക് പ്രവേശനം നടന്നത്. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതിയ പെൺകുട്ടികളും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കഴിഞ്ഞ ആറ് വർഷത്തിനിടെ ആദ്യമായി യോഗ്യത നേടിയ പെൺകുട്ടികളുടെ എണ്ണം പതിനായിരം കടന്നു എന്നും റിപ്പോർട്ട് പറയുന്നു.

News Now

Summary

CSE Tops Choice Among JEE Advanced 2026’s Top 500 Rankers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics