
സൈനിക ഗവേഷണ ഏജൻസിയിൽ റിസർച്ച് ഫെലോയാകാം; കൊച്ചിയിൽ നിയമനം, എഞ്ചിനീയറിങ് മതി !
വിവിധ എഞ്ചിനീയറിങ് വിഷയങ്ങളിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. എത്ര ഒഴിവുകൾ ഉണ്ടെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സൈനിക ഗവേഷണ ഏജൻസി (DRDO)യുടെ കൊച്ചിയിലെ ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോയാകാൻ അവസരം. വിവിധ എഞ്ചിനീയറിങ് വിഷയങ്ങളിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. എത്ര ഒഴിവുകൾ ഉണ്ടെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.
കോഴ്സ്- ഒഴിവുകൾ
കംപ്യുട്ടർ സയൻസ് & എഞ്ചിനീയറിങ് – പ്രതീക്ഷിത ഒഴിവുകൾ
മെക്കാനിക്കൽ എഞ്ചിനീയറിങ് – 04 ഒഴിവുകൾ
കെമിക്കൽ എഞ്ചിനീയറിങ് / റബർ ടെക്നോളജി / പോളിമർ ടെക്നോളജി / നാനോടെക്നോളജി / മെറ്റീരിയൽസ് സയൻസ് – പ്രതീക്ഷിത ഒഴിവുകൾ
ഓപ്റ്റോ ഇലക്ട്രോണിക്സ് – പ്രതീക്ഷിത ഒഴിവുകൾ
ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് / ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് – പ്രതീക്ഷിത ഒഴിവുകൾ
ഫിസിക്സ് – പ്രതീക്ഷിത ഒഴിവുകൾ
ഓഷ്യനോഗ്രഫി / ഓഷ്യൻ ടെക്നോളജി / മെറ്റീരിയോളജി – പ്രതീക്ഷിത ഒഴിവുകൾ
WHAT TO READ NEXT

ഗ്രാമീണ ബാങ്കുകളിൽ 13,706 ഒഴിവുകൾ; ഡിഗ്രി മതി, മുൻപരിചയം വേണ്ട !
യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സോടെയുള്ള ബി.ഇ/ബി.ടെക് ഒപ്പം വാലിഡ് ആയ ഗേറ്റ് (GATE) സ്കോർ, അല്ലെങ്കിൽ ഒന്നാം ക്ലാസ്സോടെയുള്ള എം.ഇ/എം.ടെക്. സയൻസ് വിഷയങ്ങൾക്ക് നെറ്റ് (NET) അല്ലെങ്കിൽ ഗേറ്റ് (GATE) ഉള്ള പിജി യോഗ്യത.
പ്രായപരിധി: പരമാവധി 28 വയസ്സ് (SC/ST/OBC വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും).
ഫെലോഷിപ്പ് തുക
പ്രതിമാസം 37,000 രൂപയും ഒപ്പം എച്ച്.ആർ.എ (HRA) യും ലഭിക്കും.
കാലാവധി
ആദ്യ ഘട്ടത്തിൽ 2 വർഷത്തേക്ക് ആകും കരാർ. തുടർന്ന് നീട്ടാൻ സാധ്യതയുണ്ട്.
അപേക്ഷിക്കേണ്ട വിധം: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ഒരു പേജുള്ള ബയോഡാറ്റ hrd.npol@gov.in എന്ന ഇമെയിലിലേക്ക് അയക്കുക. കൂടാതെ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും തിരിച്ചറിയൽ രേഖയും സഹിതം നേരിട്ട് അഭിമുഖത്തിന് ഹാജരാകുക.
അഭിമുഖ തീയതിയും സമയവും: 2026 ഒക്ടോബർ 10 (ശനിയാഴ്ച), രാവിലെ 09:30 മണിക്ക്.
സ്ഥലം: ഭവൻസ് വരുണ വിദ്യാലയ, NPOL കാമ്പസ്, തൃക്കാക്കര, കൊച്ചി.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!
WHAT TO READ NEXT

കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അവസരം; 82 ഒഴിവുകൾ, ബിരുദം മതി!
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
DRDO Recruitment Engineering Graduates Can Apply for Junior Research Fellow Posts in Kochi
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






