പ്ലസ്ടു ഉണ്ടോ?, എമിറേറ്റ്സിൽ കസ്റ്റമർ സർവീസ് ഏജന്റ് ആകാം; ബിരുദമുള്ളവർക്ക് പ്രവൃത്തി പരിചയം വേണ്ട!

നിങ്ങൾക്ക് ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ വിദ്യാഭ്യാസ യോഗ്യത ഇല്ലെങ്കിൽ താഴെ പറയുന്ന മേഖലകളിൽ കുറഞ്ഞത് 2 വർഷത്തെ ജോലി പരിചയം ഉണ്ടായിരിക്കണം

Emirates Airlines jobs 2026
Emirates Airlines Hiring Customer Sales & Service Consultants Needed for Mumbai Contact CentreEmirates
Edited by :Joice Daniel
Last Updated :9 ഓഗസ്റ്റ് 2026, 11:34 am IST

എമിറേറ്റ്സ് എയർലൈൻസിൽ ജോലി നേടാൻ മികച്ച അവസരം. മുംബൈ കോൺടാക്റ്റ് സെന്ററിലേക്ക് കസ്റ്റമർ സെയിൽസ് & സർവീസ് കൺസൾട്ടന്റ് തസ്തികയിൽ നിയമനം നടത്തുന്നു. പ്ലസ്ടു യോഗ്യതയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. എയർലൈൻ അല്ലെങ്കിൽ ട്രാവൽ ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട ബിരുധം ഉള്ളവർക്ക് പ്രവൃത്തി പരിചയം ആവശ്യമില്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.

നിങ്ങൾക്ക് ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ വിദ്യാഭ്യാസ യോഗ്യത ഇല്ലെങ്കിൽ താഴെ പറയുന്ന മേഖലകളിൽ കുറഞ്ഞത് 2 വർഷത്തെ ജോലി പരിചയം ഉണ്ടായിരിക്കണം

  • എയർലൈൻ കോൺടാക്റ്റ് സെന്റർ: ഏതെങ്കിലും വിമാനക്കമ്പനിയുടെ കസ്റ്റമർ കെയർ, കോൾ സെന്റർ, അല്ലെങ്കിൽ ചാറ്റ് സപ്പോർട്ട് വിഭാഗത്തിൽ ജോലി ചെയ്ത പരിചയം.

  • റിസർവേഷൻ ഓഫീസ്: വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ഓഫീസുകളിലോ, ട്രാവൽ എജൻസികളിലോ (ഉദാഹരണത്തിന്: MakeMyTrip, Akbar Travels, അല്ലെങ്കിൽ മറ്റ് ലോക്കൽ ട്രാവൽ ഏജൻസികൾ) ടിക്കറ്റിംഗ് ആൻഡ് ബുക്കിംഗ് കൈകാര്യം ചെയ്തുള്ള പരിചയം.

  • ട്രാവൽ ഇൻഡസ്ട്രി: ഹോട്ടൽ ബുക്കിംഗ്, ടൂർ പാക്കേജുകൾ എന്നിവ ചെയ്യുന്ന സ്ഥാപനങ്ങളിലെ കസ്റ്റമർ സർവീസ് പരിചയം.

നിങ്ങൾക്ക് പ്രവൃത്തിപരിചയം ഇല്ലെങ്കിൽ, അതിന് പകരമായി താഴെ പറയുന്ന കോഴ്സുകൾ പാസായിരിക്കണം

  • ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി: ട്രാവൽ ആൻഡ് ടൂറിസം (Travel and Tourism) വിഷയത്തിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡിപ്ലോമയോ അല്ലെങ്കിൽ ബിരുദമോ (Degree) ഉണ്ടായിരിക്കണം.

  • അധിക യോഗ്യത: ഇതിനൊപ്പം സാധാരണയായി എയർലൈൻ മേഖലയിൽ ഉപയോഗിക്കുന്ന ഫെയർ ആൻഡ് ടിക്കറ്റിങ് കോഴ്സുകൾ (ഉദാഹരണത്തിന്: IATA കോഴ്സ്, അമാഡിയസ് തുടങ്ങിയ സോഫ്റ്റ്‌വെയർ അറിവ്) അറിഞ്ഞിരിക്കണം.

ജോലി ഉത്തരവാദിത്തങ്ങൾ

  • യാത്രക്കാർക്ക് മികച്ച കസ്റ്റമർ സർവീസ് നൽകുക.

  • എമിറേറ്റ്സ് ടിക്കറ്റുകൾ വിൽക്കുകയും ഓൺലൈൻ ടിക്കറ്റുകൾ ഇഷ്യൂ ചെയ്യുകയും ചെയ്യുക.

  • യാത്രക്കാരുടെ ആവശ്യങ്ങൾ മനസ്സിലാക്കി സ്കൈവേർഡ്സ് മെമ്പർഷിപ്പ്, ദുബൈ സ്റ്റോപ്പ്ഓവർ, ഹോട്ടൽ ബുക്കിംഗ് എന്നിവ പ്രോത്സാഹിപ്പിക്കുക.

  • വിസ, പാസ്‌പോർട്ട്, ആരോഗ്യ മാനദണ്ഡങ്ങൾ, ചെക്ക്-ഇൻ വിവരങ്ങൾ എന്നിവ യാത്രക്കാരെ കൃത്യമായി അറിയിക്കുക.

മറ്റ് കഴിവുകൾ

  • മികച്ച ആശയവിനിമയം, കസ്റ്റമർ സർവീസ് കഴിവുകൾ.

  • കംപ്യുട്ടർ, എംഎസ് ഓഫീസ് (Word/Excel/Email) എന്നിവയിലുള്ള പരിജ്ഞാനം.

  • ഏത് ഷിഫ്റ്റുകളിൽ ജോലി ചെയ്യാനുള്ള താല്പര്യം.

  • ഇന്ത്യയിൽ ജോലി ചെയ്യാനുള്ള നിയമപരമായ അനുമതി (Right to live and work) ഉണ്ടായിരിക്കണം.

Emirates

Emirates

കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കാനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

News Now

Summary

Emirates Airlines Hiring Customer Sales & Service Consultants Needed for Mumbai Contact Centre

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates