ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ കരിയർ തുടങ്ങാം; എഞ്ചിനീയർമാർക്ക് അവസരം,120 ഒഴിവുകൾ

ഡിസൈൻ ട്രെയിനി,മാനേജ്മെന്റ് ട്രെയിനി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ആകെ 120 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എഞ്ചിനീയറിങ് കഴിഞ്ഞവർക്ക് ആണ് അവസരം

HAL Recruitment 2026
HAL Recruitment 2026 120 Design and Management Trainee Vacancies Announced.
Edited by :Joice Daniel
Last Updated :30 ജൂലൈ 2026, 12:45 pm IST

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL) വിവിധ ട്രെയിനി തസ്തികകളിൽ നിയമനം നടത്തുന്നു. ഡിസൈൻ ട്രെയിനി,മാനേജ്മെന്റ് ട്രെയിനി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ആകെ 120 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എഞ്ചിനീയറിങ് കഴിഞ്ഞവർക്ക് ആണ് അവസരം. ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 14.

ഒഴിവുകളുടെ വിശദാംശങ്ങൾ

ഡിസൈൻ ട്രെയിനി

  • എയറോനോട്ടിക്കൽ – 4 ഒഴിവുകൾ

  • ഇലക്ട്രിക്കൽ – 7 ഒഴിവുകൾ

  • ഇലക്ട്രോണിക്സ് – 20 ഒഴിവുകൾ

  • ഇൻസ്ട്രുമെന്റേഷൻ – 3 ഒഴിവുകൾ

  • മെക്കാനിക്കൽ – 22 ഒഴിവുകൾ

  • കംപ്യുട്ടർ സയൻസ് – 3 ഒഴിവുകൾ

  • മെറ്റലർജി – 1 ഒഴിവ്

മാനേജ്മെന്റ് ട്രെയിനി

  • ഇലക്ട്രിക്കൽ – 11 ഒഴിവുകൾ

  • ഇലക്ട്രോണിക്സ് – 12 ഒഴിവുകൾ

  • മെക്കാനിക്കൽ – 27 ഒഴിവുകൾ

  • കമ്പ്യൂട്ടർ സയൻസ് – 1 ഒഴിവ്

  • മെറ്റലർജി – 2 ഒഴിവുകൾ

  • പ്രൊഡക്ഷൻ – 5 ഒഴിവുകൾ

  • സിവിൽ – 2 ഒഴിവുകൾ

ആകെ ഒഴിവുകൾ: 120

വിദ്യാഭ്യാസ യോഗ്യത

ബന്ധപ്പെട്ട വിഷയത്തിൽ AICTE അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഫുൾടൈം ബി.ഇ./ബി.ടെക്./ബി.എസ്.സി എൻജിനിയറിംഗ് ബിരുദം നേടിയിരിക്കണം. ഓരോ തസ്തികയ്ക്കും ആവശ്യമായ വിഷയങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ വിശദമായി നൽകിയിട്ടുണ്ട്

പ്രായപരിധി

  • ജനറൽ / EWS: പരമാവധി 28 വയസ്

  • ഒബിസി (NCL) എസ്.സി., എസ്.ടി, PwBD വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 60,000 മുതൽ 1,80,000 രൂപ വരെയുള്ള ശമ്പള സ്‌കെയിലിൽ നിയമനം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

  • ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ Careers വിഭാഗത്തിൽ "Selection of Design Trainee / Management Trainee – 2026" ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.

  • സാധുവായ ഇ-മെയിൽ ഐഡി ഉപയോഗിച്ച് OTP വഴി രജിസ്ട്രേഷൻ പൂർത്തിയാക്കുക.

  • വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കുക.

  • UR/OBC(NCL)/EWS വിഭാഗക്കാർ 500 അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കണം.

  • അപേക്ഷ സമർപ്പിച്ചതിന് ശേഷം ലഭിക്കുന്ന Application Confirmation Page പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

  • അപേക്ഷിക്കേണ്ട അവസാന തീയതി: 2026 ഓഗസ്റ്റ് 14, ഉച്ചയ്ക്ക് 2 മണി.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

HAL Recruitment 2026 120 Design and Management Trainee Vacancies Announced.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics