കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അവസരം; പാലക്കാട് നിയമനം, നോൺ-ടെക്നിക്കൽ വിഭാഗത്തിൽ ഒഴിവ്, പിജി യോഗ്യത,അവസാന തീയതി മെയ് 30

പി ജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിരമിച്ചവർക്കും അവസരമുണ്ട്.

FCRI Palakkad
FCRI Announces Executive Support Staff Vacancies in Palakkad Apply by May 30.Source by : @fcriindia678623
Last Updated :5 May 2026, 4:49 pm IST

പാലക്കാട് സ്ഥിതി ചെയ്യുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ ഫ്ലൂയിഡ് കണ്ട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. നോൺ -ടെക്നിക്കൽ എക്സിക്യൂട്ടീവ് സപ്പോർട്ട് സ്റ്റാഫ് വിഭാഗത്തിൽ ആണ് ഒഴിവുകൾ ഉള്ളത്. പി ജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിരമിച്ചവർക്കും അവസരമുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 30.

ഒഴിവുകൾ ഉള്ള തൊഴിൽ വിഭാഗങ്ങൾ

  • പർച്ചേസ് & ലോജിസ്റ്റിക്‌സ്

  • ഫിനാൻസ് & അക്കൗണ്ട്സ്

  • പേഴ്സണൽ & അഡ്മിനിസ്ട്രേഷൻ

  • കസ്റ്റമർ കെയർ

  • ഡോക്യുമെന്റേഷൻ & മീഡിയ സെൽ

  • ഹിന്ദി സെൽ & ട്രെയിനിംഗ്

വിദ്യാഭ്യാസ യോഗ്യതകൾ

ലെവൽ (1) ഫ്രഷേഴ്‌സ്

  • അംഗീകൃത സർവകലാശാലകളിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം (PG) ഉണ്ടായിരിക്കണം

  • ഫുൾ ടൈം കോഴ്‌സ് ആയിരിക്കണം

  • പത്താം ക്ലാസ് മുതൽ പിജി വരെയുള്ള എല്ലാ യോഗ്യതാ പരീക്ഷകളിലും കുറഞ്ഞത് 60% മൊത്തം മാർക്ക് നിർബന്ധം

ലെവൽ 2 & ലെവൽ 3 (ഏക്സ്‌പീരിയൻസ്ഡ് )

  • ബന്ധപ്പെട്ട മേഖലയിൽ ബിരുദാനന്തര ബിരുദം (PG) ഉണ്ടായിരിക്കണം

  • പത്താം ക്ലാസ് മുതൽ പിജി വരെയുള്ള എല്ലാ യോഗ്യതാ പരീക്ഷകളിലും കുറഞ്ഞത് 60% മൊത്തം മാർക്ക് നിർബന്ധം

  • ഓരോ പോസ്റ്റ് കോഡിനും ആവശ്യമായ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം

ലെവൽ 4 (റിട്ടയേർഡ് ഓഫീസേഴ്സ്)

  • കേന്ദ്ര/സംസ്ഥാന സർക്കാർ, PSU, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ

  • ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം

  • പോസ്റ്റ് കോഡ് അനുസരിച്ചുള്ള യോഗ്യത പാലിക്കണം

  • എല്ലാ അക്കാദമിക് യോഗ്യതകളിലും 60% മാർക്ക് മാനദണ്ഡം ബാധകമാണ്.

  • നിയമനം ലഭിക്കുന്നവർക്ക് (വിരമിച്ച ഓഫീസേഴ്സ് ഒഴികെ) 25,000 മുതൽ 32,000 രൂപ വരെ ശമ്പളം ലഭിക്കും.

  • വിരമിച്ച ഓഫീസേഴ്സിന് അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

  • ഫ്രഷേഴ്‌സിന് എഴുത്തുപരീക്ഷയും സ്കിൽ ടെസ്റ്റും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

News Now

Summary

FCRI Announces Executive Support Staff Vacancies in Palakkad Apply by May 30.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics