ഗുരുവായൂർ ദേവസ്വത്തിൽ അവസരം; ടൈപ്പിസ്റ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തിക, അഭിമുഖത്തിലൂടെ നിയമനം

യോഗ്യതയുള്ളവർക്ക് ജൂലൈ 15ന് ഗുരുവായൂർ ദേവസ്വം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.

Guruvayur Devaswom jobs
Guruvayur Devaswom Invites Applications for Typist and Confidential Assistant Postsfile
Edited by :Joice Daniel
Last Updated :8 ജൂലൈ 2026, 11:13 am IST

ഗുരുവായൂർ ദേവസ്വത്തിൽ ടൈപ്പിസ്റ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികകളിൽ നിയമനം നടത്തുന്നു. 179 ദിവസത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. യോഗ്യതയുള്ളവർക്ക് ജൂലൈ 15ന് ഗുരുവായൂർ ദേവസ്വം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.

ടൈപ്പിസ്റ്റ്

  • യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത, മലയാളം ടൈപ്പിംഗിൽ ലോവർ ഗ്രേഡ് (KGTE/MGTE), ഇംഗ്ലീഷ് ടൈപ്പിംഗിൽ ഹയർ ഗ്രേഡ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.

  • പ്രായപരിധി: 2026 ജനുവരി 1-ന് 18 മുതൽ 36 വയസ്സ് വരെ.

  • വേതനം: പ്രതിദിനം ₹800.

  • ഇന്റർവ്യൂ സമയം: ജൂലൈ 15, രാവിലെ 10 മണി.

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II

  • യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഇംഗ്ലീഷ് ഷോർട്ട്‌ഹാൻഡിൽ ലോവർ ഗ്രേഡ് (KGTE) അല്ലെങ്കിൽ തത്തുല്യ യോഗ്യത, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗിൽ ഹയർ ഗ്രേഡ്, കംപ്യുട്ടർ പരിജ്ഞാനം.

  • പ്രായപരിധി: 2026 ജനുവരി 1-ന് 18 മുതൽ 36 വയസ്സ് വരെ.

  • വേതനം: പ്രതിദിനം ₹820.

  • ഇന്റർവ്യൂ സമയം: ജൂലൈ 15, ഉച്ചയ്ക്ക് 2 മണി.

താൽപര്യമുള്ള ഹിന്ദു ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, തിരിച്ചറിയൽ രേഖ എന്നിവയുടെ അസലും പകർപ്പും സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഉദ്യോഗാർഥികൾ നിശ്ചിത സമയത്തിന് ഒരു മണിക്കൂർ മുമ്പ് ഗുരുവായൂർ ദേവസ്വം ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

Guruvayur Devaswom Invites Applications for Typist and Confidential Assistant Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates