
JEE Advanced registration 2026: രജിസ്ട്രേഷൻ ആരംഭിച്ചു, അപേക്ഷാ ഫീസ്, തീയതികൾ എല്ലാം അറിയാം
മെയ് രണ്ടിന് രാത്രി 11.59 വരെ രജിസ്ട്രേഷൻ വിൻഡോ വഴി അപേക്ഷ സമർപ്പിക്കാം.

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) നടത്തിയ ജെഇഇ മെയിൻ 2026 പരീക്ഷയിൽ പങ്കെടുത്ത് അഡ്വാൻസ്ഡ് എഴുതാൻ യോഗ്യത നേടിയവർക്ക് ആണ് അവസരം. ജെഇഇ അഡ്വാൻസ്ഡ് പ്രവേശന പരീക്ഷയ്ക്ക് യോഗ്യത നേടിയവരുടെ പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെയ് രണ്ടിന് രാത്രി 11.59 വരെ രജിസ്ട്രേഷൻ വിൻഡോ വഴി അപേക്ഷ സമർപ്പിക്കാം.
ജെഇഇ അഡ്വാൻസ്ഡ് 2026 അപേക്ഷാ ഫോം പൂരിപ്പിക്കുന്ന വിധം:
ഔദ്യോഗിക വെബ്സൈറ്റായ jeeadv.ac.in സന്ദർശിക്കുക.
രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അപേക്ഷ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
ആവശ്യമായ വ്യക്തിഗത, വിദ്യാഭ്യാസ, ബന്ധപ്പെടാനുള്ള വിവരങ്ങൾ ശ്രദ്ധാപൂർവം പൂരിപ്പിക്കുക.
ഫോട്ടോ, ഒപ്പ്, വിഭാഗ സർട്ടിഫിക്കറ്റ് (ബാധകമാണെങ്കിൽ) തുടങ്ങിയ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
ഓൺലൈൻ പേയ്മെന്റ് മാർഗങ്ങൾ വഴി അപേക്ഷ ഫീസ് അടയ്ക്കുക.
ആർക്കെല്ലാം അപേക്ഷിക്കാം ?
ജെഇഇ മെയിൻ 2026 പരീക്ഷയിൽ 2.5 ലക്ഷം റാങ്കിനുള്ളിൽ എത്തിയവർക്കോ ഔദ്യോഗിക കട്ട് ഓഫ് മാർക്കിന് മുകളിലുള്ള മാർക്ക് നേടിയവർക്കോ അപേക്ഷിക്കാം.
അപേക്ഷകർ 2001 ഒക്ടോബർ 1-നോ അതിന് ശേഷമോ ജനിച്ചിരിക്കണം.
സംവരണ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.
അപേക്ഷകർ 2025 അല്ലെങ്കിൽ 2026-ൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പ്രധാന വിഷയങ്ങളായി പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
അപേക്ഷാ ഫീസ്
ജനറൽ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫീസ് 3200 രൂപയാണ്.
വനിതാ ഉദ്യോഗാർത്ഥികൾക്കും SC/ST/PwD വിഭാഗത്തിൽപ്പെടുന്നവർക്കും 1600 രൂപയാണ് ഫീസ്.
JEE അഡ്വാൻസ്ഡ് 2026 പ്രധാന തീയതികൾ
ഓൺലൈൻ രജിസ്ട്രേഷൻ ആരംഭം: 23 ഏപ്രിൽ 2026 (രാവിലെ 10:00 IST)
അപേക്ഷിക്കാനുള്ള അവസാന തീയതി: 02 മേയ് 2026 (രാത്രി 11:59 IST)
ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: 04 മേയ് 2026
അഡ്മിറ്റ് കാർഡ് ഡൗൺലോഡ്: 11 മേയ് 2026 (വൈകിട്ട് 5:00 IST) മുതൽ 17 മേയ് 2026 (ഉച്ചയ്ക്ക് 2:30 IST) വരെ
JEE അഡ്വാൻസ്ഡ് 2026 പരീക്ഷ തീയതി: 17 മേയ് 2026 (ഞായർ)
പേപ്പർ 1 സമയം: രാവിലെ 09:00 IST മുതൽ ഉച്ചയ്ക്ക് 12:00 IST വരെ.
പേപ്പർ 2 സമയം: ഉച്ചയ്ക്ക് 02:30 IST മുതൽ വൈകിട്ട് 05:30 IST വരെ.
കാൻഡിഡേറ്റ് റെസ്പോൺസ് ഷീറ്റ് : 21 മേയ് 2026 (വൈകിട്ട് 5:00 IST)
പ്രൊവിഷണൽ ആൻസർ കീ : 25 മേയ് 2026 (രാവിലെ 10:00 IST)
ഫൈനൽ ആൻസർ കീയും ഫലവും: 01 ജൂൺ 2026 (രാവിലെ 10:00 IST)
News Now
പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ

Summary
How to Apply for JEE Advanced 2026 Exam Full Details.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


IIT പ്രവേശനം: ടോപ് റാങ്കുകാർക്ക് പ്രിയം കംപ്യൂട്ടർ സയൻസ്, ക്യാംപസ് മുംബൈ ; കാരണമിതാണ്...
ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് കാട്ടി പരീക്ഷാഫലം തടഞ്ഞുവെച്ചു: മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ വിദ്യാർഥി പ്രക്ഷോഭം




