
ഐ ഐ എം കോഴിക്കോട്: പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ഡോക്ടറൽ പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് (ഡിപിഎം), ഡോക്ടറൽ പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് (ടീച്ചിംഗ് ട്രാക്ക്), ഡോക്ടറൽ പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് (പ്രാക്ടീസ് ട്രാക്ക്) എന്നീ പ്രാഗ്രാമുകളാണ് ഉള്ളത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (IIM Kozhikode) മൂന്ന് ഡോക്ടറൽ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോക്ടറൽ പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് (ഡിപിഎം), ഡോക്ടറൽ പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് (ടീച്ചിംഗ് ട്രാക്ക്), ഡോക്ടറൽ പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് (പ്രാക്ടീസ് ട്രാക്ക്) എന്നീ പ്രാഗ്രാമുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 23 ജനുവരി 2026.
WHAT TO READ NEXT
സർദാർ പട്ടേൽ സർവകലാശാല: പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ബന്ധപ്പെട്ട വിഷയങ്ങൾ
ഡിസിഷൻ സയൻസസ് ആൻഡ് ഓപ്പറേഷൻസ് മാനേജ്മെന്റ് (DSOM)
ഇക്കണോമിക്സ് (ECON)
ഫിനാൻസ്, അക്കൗണ്ടിംഗ് & കൺട്രോൾ (FAC)
ഹ്യുമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സ് ഇൻ മാനേജ്മെന്റ് (HLAM)
ഇൻഫർമേഷൻ സിസ്റ്റംസ് (IS)
മാർക്കറ്റിംഗ് മാനേജ്മെന്റ് (MM)
ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റ് (OBHR)
സ്ട്രാറ്റജിക് മാനേജ്മെന്റ് (SM)
വിദ്യാഭ്യാസ യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം (എം.എ, എം.കോം, എം.ഇ, എം.ഫിൽ, എം.എസ്‌സി, എം.ടെക്, എംബിഎ, എംസിഎ എന്നിവ ഉൾപ്പെടെ)
പ്രൊഫഷണൽ യോഗ്യത (സി.എ/സി.എം.എ (ICWA)/സി എസ് /തത്തുല്യം) ഒപ്പം ബാച്ചിലേഴ്സ് ബിരുദവും.
ഏതെങ്കിലും വിഷയത്തിൽ 4 വർഷത്തെ / 8 സെമസ്റ്റർ ബാച്ചിലേഴ്സ് ബിരുദം.
WHAT TO READ NEXT
മാരിടൈം യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി; ഡിസംബർ 20 വരെ അപേക്ഷിക്കാം
ഓരോ പ്രോഗ്രാമിനും വ്യത്യസ്തമായ ശരാശരി മാർക്ക് ആണ് വേണ്ടത്. ഫെലോഷിപ് അടക്കമുള്ള കൂടുതൽ വിവരങ്ങൾക്കായി https://iimk.ac.in/ സന്ദർശിക്കുക.
News Now
'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

Summary
Education news: IIM Kozhikode Invites Applications for Three Doctoral Management Programmes.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



