
IIM Kozhikode: അഡ്മിൻ അസോസിയേറ്റ് തസ്തികയിൽ ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 16.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (IIM Kozhikode) അഡ്മിൻ അസോസിയേറ്റ് തസ്തികയിൽ നിയമനം നടത്തുന്നു. അകെ നാല് ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 16.
യോഗ്യത
ഏതെങ്കിലും വിഷയത്തിലെ പോസ്റ്റ് ഗ്രാജുവേഷൻ ആണ് യോഗ്യതയുള്ളവർക്ക് കുറഞ്ഞത് രണ്ട് വർഷത്തെ ക്ലറിക്കൽ ഡ്യൂട്ടി/ഓഫീസ് അഡ്മിനിസ്ട്രേഷനിൽ പ്രവൃത്തിപരിചയം ആവശ്യമാണ്.
അല്ലെങ്കിൽ, ഏതെങ്കിലും വിഷയത്തിലെ ബിരുദം ഉള്ളവർക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ ക്ലറിക്കൽ ഡ്യൂട്ടി/ഓഫീസ് അഡ്മിനിസ്ട്രേഷനിൽ പ്രവൃത്തിപരിചയം വേണം.
MS Office (Word, Excel, PowerPoint), ഇന്റർനെറ്റ് ഉപയോഗം, Zoom ഉൾപ്പെടെയുള്ള ഓൺലൈൻ മീറ്റിംഗ് ടൂളുകൾ എന്നിവയിൽ പ്രാവീണ്യം വേണം.
ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം.
ശമ്പളം
പ്രതിമാസം 24,300 രൂപയാണ് ഏകീകൃത പ്രതിഫലം. ഇതിൽ 300 രൂപ ടെലിഫോൺ അലവൻസും ഉൾപ്പെടുന്നു.
പ്രായപരിധി
പരമാവധി പ്രായം 35 വയസാണ്.
നിയമന കാലാവധി
ആദ്യ ഘട്ടത്തിൽ ആറ് മാസത്തേക്കാണ് കരാർ നിയമനം. ജോലി ആവശ്യകതയും ഉദ്യോഗാർഥിയുടെ പ്രകടനവും അടിസ്ഥാനമാക്കി കരാർ കാലാവധി നീട്ടിയേക്കാം.
തെരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് വിഡിയോ കോൺഫറൻസ് മുഖേന അഭിമുഖം നടത്തും. അഭിമുഖത്തിന്റെ തീയതിയും സമയവും ഇ-മെയിൽ വഴി അറിയിക്കും.
അപേക്ഷിക്കേണ്ട വിധം
ഫോട്ടോ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, CV, ഒപ്പ് എന്നിവ നിർദേശിച്ച ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്ത് ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷയും കൂടുതൽ വിവരങ്ങളും ലഭിക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
IIM Kozhikode Invites Applications for Admin Associate Posts
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates









