
IIM Mumbai: റിസർച്ച്, മാനേജ്മെന്റ്, ഐ.ടി മേഖലകളിൽ അവസരം
ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‍മെന്റ്, മുംബൈ (IIMMumbai) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സെന്റർ ഡയറക്ടർ,പ്രോഗ്രാം മാനേജർ, റിസർച്ച് അസോസിയേറ്റ് , അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്,ടെക്നിക്കൽ/ഐ.ടി സ്റ്റാഫ് തുടങ്ങിയ തസ്തികകളിൽ ആണ് ഒഴിവുകൾ ഉള്ളത്. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30.
ഒഴിവുകളുടെ വിവരങ്ങൾ
സെന്റർ ഡയറക്ടർ – 1 ഒഴിവ്
ശമ്പളം: 1,20,000 മുതൽ 1,50,000 രൂപ വരെ
യോഗ്യത: എ.ഐ, ഡാറ്റ സയൻസ്, കംപ്യുട്ടർ സയൻസ്, എൻജിനീയറിങ്, സസ്റ്റെയിനബിലിറ്റി തുടങ്ങിയ ബന്ധപ്പെട്ട മേഖലകളിൽ പി.എച്ച്.ഡി
മികച്ച ഗവേഷണ/നേതൃത്വ പരിചയവും വേണം.
പ്രോഗ്രാം മാനേജർ – 1 ഒഴിവ്
ശമ്പളം: 1,00,000 മുതൽ 1,20,000 രൂപ വരെ
യോഗ്യത: പ്രോജക്ട് മാനേജ്മെന്റ്, ബിസിനസ് ഡെവലപ്മെന്റ് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദം/ബിരുദാനന്തര ബിരുദം
5 മുതൽ 8 വർഷം വരെ പ്രവൃത്തി പരിചയം
റിസർച്ച് അസോസിയേറ്റ് – 3 ഒഴിവ്
ശമ്പളം: 40,000 മുതൽ 60,000 രൂപ വരെ
യോഗ്യത: കംപ്യുട്ടർ സയൻസ്, ഡാറ്റ സയൻസ്, എ.ഐ, എൻജിനീയറിങ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ വിഷയങ്ങളിലെ ബി.ടെക്/ബി.എസ്.സി/എം.ടെക്/എം.എസ്.സി ബിരുദം.
അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് – 1 ഒഴിവ്
ശമ്പളം: 30,000 മുതൽ 40,000 രൂപ വരെ പ്രതിമാസം.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.
മാനേജ്മെന്റ്, കൊമേഴ്‌സ്, അഡ്മിനിസ്ട്രേഷൻ മേഖലകളിൽ യോഗ്യതയുള്ളവർക്ക് മുൻഗണന.
ടെക്നിക്കൽ/ഐ.ടി സ്റ്റാഫ് – 1 ഒഴിവ്
ശമ്പളം: 30,000 മുതൽ 40,000 രൂപ വരെ പ്രതിമാസം.
യോഗ്യത: കംപ്യുട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഡാറ്റ സയൻസ്, എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ ബിരുദം/ബിരുദാനന്തര ബിരുദം.
WHAT TO READ NEXT

ഡിഗ്രി ഉണ്ടോ?, സെൻട്രൽ ബാങ്കിൽ 4500 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
തെരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷകൾ പരിശോധിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ ഇ-മെയിൽ വഴി അറിയിക്കും.ഉദ്യോഗാർഥികളെ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക.
അപേക്ഷിക്കേണ്ട വിധം
താത്പര്യമുള്ള ഉദ്യോഗാർഥികൾ ഐഐഎം മുംബൈയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കരിയർ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂൺ 30 ആണ്. മറ്റ് മാർഗങ്ങളിലൂടെ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
IIM Mumbai Recruitment 2026 Apply for Various Posts Last Date June 30.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും







